ആല്‍ബത്തില്‍ അഭിനയിക്കാനെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയ നടനും മുന്‍ ഡിവൈഎസ്പിയുമായ മധുസൂദനനെതിരെ കേസെടുത്തു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 1 മെയ് 2023 (12:15 IST)
ആല്‍ബത്തില്‍ അഭിനയിക്കാനെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയ നടനും മുന്‍ ഡിവൈഎസ്പിയുമായ മധുസൂദനനെതിരെ കേസെടുത്തു. ബേക്കല്‍ പോലീസാണ് കേസെടുത്തത്. ശനിയാഴ്ചയായിരുന്നു സംഭവം. അഭിനയിക്കാനായി കാസര്‍കോട് എത്തിയ യുവതിയോട് പെരിയയിലെ ഹോം സ്റ്റേയില്‍ വെച്ചാണ് ഇയാള്‍ അപമര്യാദയായി സംസാരിച്ചത്. ഇയാള്‍ക്കെതിരെ യുവതി ബേക്കല്‍ ഡിവൈഎസ്പിക്കാണ് പരാതി നല്‍കിയത്.

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് മധുസൂദനന്‍ അഭിനയരംഗത്ത് എത്തിയത്. ഹോം സ്റ്റേയിലെ മുറിയില്‍വെച്ച് ഇയാള്‍ യുവതിയെ മദ്യം കഴിക്കാന്‍ നിര്‍ബന്ധിച്ചെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നുമാണ് യുവതി പരാതിയില്‍ പറയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :