യുവതിയെ ഗോവയിൽ എത്തിച്ചു പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യർ| Last Modified ചൊവ്വ, 25 ഏപ്രില്‍ 2023 (16:52 IST)
കൊല്ലം: സമൂഹ മാധ്യമത്തിലൂടെ യുവതിയെ പരിചയപ്പെടുകയും പിന്നീട് വിവാഹ വാഗ്ദാനം നൽകി ഗോവയിൽ എത്തിച്ചു ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റിലായി. വയനാട് മാനന്തവാടി കല്ലുംമുട്ടംകുന്നു പെരുമ്പിൽ വീട്ടിൽ ജിതിൻ ജോണെന്ന 28 കാരനാണ് പോലീസിന്റെ പിടിയിലായത്.

ഇയാൾ യുവതിയെ പീഡിപ്പിച്ച ശേഷം പീഡന ദൃശ്യങ്ങൾ യുവതിയുടെ സുഹൃത്തുക്കൾക്ക് അടക്കം അയച്ചു കൊടുക്കുകയും ചെയ്തു. ഗോവയിൽ ക്രൂസ് കപ്പലിൽ ജീവനക്കാരനായ ഇയാൾ കഴിഞ്ഞ ഓഗസ്റ്റിലാണ് യുവതിയെ ഗോവയിലെത്തിച്ചത്. തുടർന്ന് ഒരു മാസത്തിലേറെ ഒപ്പം താമസിപ്പിച്ചു ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്തു എന്നാണു യുവതി പോലീസിൽ പരാതി നൽകിയത്.

എഴുകോൺ എസ്.ഐ ജി.അരുണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ ഗോവയിലെ പനാജിയിൽ നിന്ന് പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :