യുവനടിയിൽ നിന്നും 27 ലക്ഷം തട്ടിയെടുത്ത സിനിമാ നിർമ്മാതാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 5 ജൂലൈ 2023 (17:10 IST)
എറണാകുളം: തന്റെ പുതിയ ചിത്രത്തിലെ നായികയാക്കാൻ എന്ന് വാഗ്ദാനം ചെയ്തു യുവ നെറ്റിയിൽ നിന്ന് ഇരുപത്തേഴു ലക്ഷം രൂപ തട്ടിയെടുത്ത സിനിമാ നിർമ്മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കീഴുപറമ്പ് സ്വദേശി എം.കെ.ഷക്കീർ എന്ന നാല്പത്താറുകാരനെ പാലാരിവട്ടം പൊലീസാണ് അറസ്റ്റ് ചെയ്തത്.

തന്റെ തമിഴ് സിനിമയിലാണ് യുവനടിയെ നായികയാക്കാൻ എന്ന് വിശ്വസിപ്പിച്ചു പണം കടമായി വാങ്ങുകയും പിന്നീട് തിരികെ നൽകാതിരിക്കുകയും ചെയ്തത്. തൃക്കാക്കര സ്വദേശിയായ യുവനടിയെ രാവണാസുരൻ എന്ന തമിഴ് ചിത്രത്തിലെ നായികയാക്കാൻ എന്നാണു ഇയാൾ വാഗ്ദാനം ചെയ്തു കബളിപ്പിച്ചത്.

പിന്നീട് ഷൂട്ടിംഗ് തുടങ്ങി എന്നും എന്നാൽ സാമ്പത്തിക പ്രയാസം കാരണം ഷൂട്ടിംഗ് മുടങ്ങിയേക്കും എന്നും ഇയാൾ യുവ നടിയെ വിശ്വസിപ്പിച്ചു. ഇയാളുടെ വാചകത്തിൽ വീണ യുവനടി നാൾക്ക് മാസത്തിനുള്ളിൽ തിരികെ നൽകാമെന്ന കരാറിൽ പല തവണയായി ഇരുപത്തേഴു ലക്ഷം രൂപ നൽകി. പിന്നീട് സിനിമയിൽ നിന്ന് ഇവരെ ഒഴുവാക്കിയപ്പോൾ പണം തിരികെ ചോദിച്ചപ്പോൾ നാല് വണ്ടി ചെക്കുകളാണ് നൽകിയത്.

യുവതി പണം ആവശ്യപ്പെട്ടതോടെ ഇയാൾ ഇവരെ ഫോണിലൂടെ തുടർച്ചയായി ഭീഷണിപ്പെടുത്തുകയും ലൈംഗികരീതിയിലുള്ള സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്തപ്പോൾ സഹികെട്ടായിരുന്നു ഇവർ നിർമ്മാതാവിനെതിരെ കേസ് കൊടുത്തതും പോലീസ് പിടികൂടിയതും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :