വീട്ടമ്മയിൽ നിന്ന് പണം തട്ടിയെടുത്ത സംഭവത്തിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ മൂന്നു പേർക്കെതിരെ കേസ്

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 10 ജൂലൈ 2023 (18:20 IST)
തൃശൂർ : വീട്ടമ്മയിൽ നിന്ന് പണം തട്ടിയെടുത്ത സംഭവത്തിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അടക്കം മൂന്നു പേർക്കെതിരെ പോലീസ് കേസെടുത്തു. വീട് നിർമ്മാണത്തിനായി കോൺഗ്രാക്ടർ വാങ്ങിയ മുൻ‌കൂർ തുക തിരിച്ചു വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ചു മൂവരും ചേർന്ന് 55000 രൂപ സ്വദേശിയായ വീട്ടമ്മയിൽ നിന്ന് തട്ടിയെടുത്ത് എന്നാണു കേസ്.

സി.പി.എം ബ്രാഞ്ച് സെക്രട്ടറി ശിവദാസൻ, ഹിന്ദു മഹാസഭ സംസ്ഥാന നേതാവ് കിഷൻ, ഗ്രീൻ ലക്ഷ്വറി വില്ല കോൺട്രാക്ടർ ഷാജിത്ത് എന്നിവർക്കെതിരെ പൊലീസാണ് വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തത്. 52 ലക്ഷം രൂപയ്ക്ക് ഫ്‌ലാറ്റ് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞായിരുന്നു ഒന്നാം പ്രതിയായ ഷാജിത് പതിനൊന്നു ലക്ഷം രൂപാ അഡ്വാൻസായി വാങ്ങിയതെന്ന് വീട്ടമ്മ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

തന്നെ വഞ്ചിക്കുകയാണ്‌ എന്ന് മനസിലാക്കിയ വീട്ടമ്മ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ അഞ്ചര ലക്ഷം രൂപ മാത്രമാണ് ഷാജിത് തിരിച്ചു നൽകിയത്. ബാക്കി പണം വാങ്ങിക്കിട്ടാനായി ശിവദാസൻ സമീപിച്ചെന്നാണ് വീട്ടമ്മ പറയുന്നത്. ഇതിനായി തന്റെ കൈയിൽ നിന്ന് കമ്മീഷൻ ഇനത്തിൽ 55000 രൂപ അഡ്വാൻസായി വാങ്ങിയെങ്കിലും കോൺട്രാക്ടറിൽ നിന്ന് ബാക്കി പണം വാങ്ങി നൽകിയില്ലെന്നും പരാതിയിൽ പറയുന്നു. തുടർന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

നല്ലവരായ ഇന്ത്യക്കാരെ ഓടിവരൂ: അമേരിക്കയുമായി ...

നല്ലവരായ ഇന്ത്യക്കാരെ ഓടിവരൂ: അമേരിക്കയുമായി ഇടഞ്ഞുനില്‍ക്കുമ്പോള്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് 85,000 വിസകള്‍ നല്‍കി ചൈന
കൂടുതല്‍ ഇന്ത്യന്‍ സുഹൃത്തുക്കളെ ചൈന സന്ദര്‍ശിക്കാന്‍ സ്വാഗതം ചെയ്യുന്നുവെന്ന് ചൈനീസ് ...

സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസ്: എസ്എഫ്‌ഐഓ ...

സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസ്: എസ്എഫ്‌ഐഓ റിപ്പോര്‍ട്ടില്‍ രണ്ടുമാസത്തേക്ക് തുടര്‍നടപടി തടഞ്ഞ് ഹൈക്കോടതി
സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി കേന്ദ്ര കമ്പനി ...

തൃശൂര്‍ കലക്ടറേറ്റില്‍ ബോംബ് ഭീഷണി; ഡോഗ് സ്‌ക്വാഡ് പരിശോധന ...

തൃശൂര്‍ കലക്ടറേറ്റില്‍ ബോംബ് ഭീഷണി; ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തി
ബോംബ് ഭീഷണിയില്ലെന്നു ഡോഗ് സ്‌ക്വാഡ് സ്ഥിരീകരിച്ചു

'പിണറായി വിജയന് പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥ': ദിവ്യ എസ് ...

'പിണറായി വിജയന് പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥ': ദിവ്യ എസ് അയ്യര്‍ക്കെതിരെ വിമര്‍ശനവുമായി കെ മുരളീധരന്‍
തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ബംഗളൂരു നഗരത്തില്‍ 6.77 കോടി രൂപയുടെ വന്‍ ലഹരി വേട്ട; ...

ബംഗളൂരു നഗരത്തില്‍ 6.77 കോടി രൂപയുടെ വന്‍ ലഹരി വേട്ട; ഒന്‍പത് മലയാളികളും നൈജീരിയന്‍ പൗരനും അറസ്റ്റില്‍
മറ്റൊരു റെയ്ഡില്‍ 110 ഗ്രാം എംഡിഎംഎ രാസലരിയുമായി എട്ടു മലയാളികള്‍ അറസ്റ്റിലായി