1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. saritha s nair , solar case , biju radhakrishnan , solar case

സോളാര്‍ തട്ടിപ്പില്‍ മന്ത്രിമാര്‍ക്കും ചില ഉന്നതര്‍ക്കും പങ്കുണ്ട്: സരിത

സരിത എസ് നായര്‍
സോളാര്‍ തട്ടിപ്പില്‍ മന്ത്രിമാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നു പുതിയ വെളിപ്പെടുത്തലുമായി പ്രതി സരിത എസ് നായര്‍ രംഗത്ത്. അഴിമതിയും സാമ്പത്തിക ഇടപാടും നടത്തിയവര്‍ ഇപ്പോഴും അണിയറയിലാണ്. മന്ത്രിമാര്‍ അടക്കമുള്ള ഉന്നതര്‍ പറഞ്ഞതുകൊണ്ടാണ് താന്‍ പലതും ചെയ്‌തതെന്നും സരിത വ്യക്തമാക്കി.

സോളാറുമായി ബന്ധപ്പെട്ടു കൂടുതല്‍ പേരുകള്‍ പുറത്തുവരാനുണ്ട്.  തുറന്നു പറഞ്ഞാല്‍ പലരും പൊതുജീവിതം അവസാനിപ്പിക്കേണ്ടിവരും. സര്‍ക്കാരുമായി ബന്ധമില്ലാതെ സോളാര്‍ പദ്ധതി പ്രഖ്യാപിക്കാനോ കമ്പനിക്ക് പ്രവര്‍ത്തിക്കാനോ സാധിക്കില്ലെന്നും സരിത പറഞ്ഞു.

സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ആദ്യ കോടതി വിധിയില്‍ സരിത എസ് നായരും ബിജു രാധാകൃഷ്ണും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇരുവര്‍ക്കും ആറ് വര്‍ഷം തടവ് കോടതി വിധിച്ചിരുന്നു. ഇടയാറന്മുള സ്വദേശി ബാബുരാജില്‍ നിന്ന് 1 കോടി 19 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കേസ്.