1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Saritha Nair, KB Ganesh Kumar MLA, Solar Commission

സരിത നായരെ തനിക്കറിയാം; സരിത എഴുതിയ കത്ത് കണ്ടിട്ടില്ല; കത്തിനെക്കുറിച്ച് കേട്ടറിവ് മാത്രാമണ് ഉള്ളതെന്നും ഗണേഷ് കുമാര്‍

സരിത നായരെ തനിക്കറിയാം; സരിത എഴുതിയ കത്ത് കണ്ടിട്ടില്ല; കത്തിനെക്കുറിച്ച് കേട്ടറിവ് മാത്രാമണ് ഉള്ളതെന്നും ഗണേഷ് കുമാര്‍

സരിത നായര്‍
സരിത നായര്‍ എന്ന ലഷ്‌മി നായരെ 2012 മുതല്‍ തനിക്കറിയാമായിരുന്നെന്ന് പത്തനാപുരം എം എല്‍ എ കെബി ഗണേഴ് കുമാര്‍. സരിതയെ ആദ്യമായി കാണുന്നത് മന്ത്രിയായിരിക്കെ എറണാകുളം ഗസ്റ്റ് ഹൌസില്‍ വെച്ചായിരുന്നെന്നും മുന്‍മന്ത്രി കൂടിയായ ഗണേഷ് കുമാര്‍ വ്യക്തമാക്കി.
 
സോളാര്‍ കമ്മീഷന്‍ മുമ്പാകെ നല്കിയ മൊഴിയിലാണ് ഗണേഷ് കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 
2012 മുതൽ ലക്ഷ്മി നായർ എന്ന പേരിൽ സരിത നായരെ തനിക്ക് അറിയാം. ടീം സോളാർ കമ്പനിയുടെ തൃപ്പൂണിത്തുറയിലെ സ്ഥാപനം ഉദ്ഘാടനം ചെയ്യുന്നതിന് ക്ഷണിക്കാൻ വേണ്ടി സരിത വന്നപ്പോഴാണ് ആദ്യമായി കണ്ടത്.
 
എന്നാൽ, തനിക്ക് അന്ന് ഡേറ്റ് ഉണ്ടായിരുന്നില്ല. തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് പ്രത്യേക ശുപാർശ ചെയ്തതിനെ തുടർന്നാണ് ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തതെന്നും ഗണേഷ് മൊഴി നൽകി.
 
പെരുമ്പാവൂർ പൊലീസിന്‍റെ കസ്റ്റഡിയിലിരിക്കെ സരിത എഴുതിയ കത്ത് താൻ കണ്ടിട്ടില്ല. കത്തിനെക്കുറിച്ച് കേട്ടറിവ് മാത്രമാണ് ഉള്ളതെന്നും ഗണേഷ് കുമാർ സോളാർ കമീഷൻ മുമ്പാകെ വ്യക്തമാക്കി.
അടുത്ത ലേഖനം
കാട്ടിലേക്ക് ഇഴഞ്ഞുപോകുന്ന പാമ്പിനെ യുവതി പിടികൂടി; പിന്നെ സംഭവിച്ചത് - വീഡിയോ