തിരുവനന്തപുരം|
Last Modified ശനി, 18 ജൂലൈ 2015 (10:30 IST)
അച്ചടി പൂര്‍ത്തിയാക്കി വിതരണം ചെയ്യനുള്ള എട്ടാം ക്ലാസിലെ സംസ്കൃതം പാഠപുസ്തകത്തില്‍ നിറയെ തെറ്റുകള്‍ കണ്ടെത്തി. ഒന്ന് വരെ ആദ്യ നാലു വരെ അധ്യായങ്ങളിലാണ് തെറ്റുകള്‍ കണ്ടെത്തിയത്. അച്ചടിപ്പിശകുകള്‍ക്ക് പുറമെ ആശയപരമായ തെറ്റുകളും പുസ്തകങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. അച്ചടി പൂര്‍ത്തിയാക്കാത്തതിനെത്തുടര്‍ന്ന് ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിലും തെറ്റുകള്‍ കണ്ടെത്തിയിട്ടുണ്ട്.
അതിനിടെ കോട്ടയം ജില്ലയില്‍ വിതരണം ചെയ്ത പാഠപുസ്തകങ്ങളിലും തെറ്റുകള്‍ കണ്ടെത്തിയിട്ടുണ്ട്. ലോവര്‍ പ്രൈമറി ക്ലാസുകളില്‍ വിതരണം ചെയ്ത പുസ്തകങ്ങളിലാണ് അച്ചടിപ്പിശകുകള്‍ കണ്ടെത്തിയത്.