1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sanju samson indian t20 team

സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍; ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീമില്‍ ഇടം നേടി

T20
സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍. ഐപിഎല്ലിലെ മികച്ച പ്രകടനമാണ് താരത്തിന് ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തുറന്നത്. ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീമില്‍ ഇടം നേടിയിരിക്കുകയാണ് സഞ്ജു. ടി20 ടീമില്‍ സഞ്ജുവിനെക്കൂടാതെ ദീപക് ചാഹറും വരുണ്‍ ചക്രവര്‍ത്തിയും ഇടം നേടിയിട്ടുണ്ട്.
 
പരിക്കേറ്റ രോഹിത് ശര്‍മ ടീമില്‍ ഇടം നേടിയില്ല. ഋഷഭ് പന്തിനേയും ഒഴിവാക്കിയിട്ടുണ്ട്. വിരാട് കോഹ്ലി, ശിഖര്‍ ധവാന്‍, മായങ്ക് അഗര്‍വാള്‍, കെ.എല്‍. രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, യൂസവേന്ദ്ര ചാഹല്‍, ജസ്പ്രിത് ബൂംറ, മുഹമ്മദ് ഷമി, നവദീപ് സെയ്‌നി, ഡി. ചാഹര്‍, വരുണ്‍ ചക്രവര്‍ത്തി. എന്നിവരാണ് ഇന്ത്യയുടെ ടി20 ടീമിലുള്ളത്.
അടുത്ത ലേഖനം
'സ്വർണക്കടത്തിന് പിന്നിൽ ദാവൂദ് അൽ അറബി, പിടിയ്ക്കപ്പെട്ടാൽ സരിത് കുറ്റം ഏൽക്കണം'