അനുബന്ധ വാര്ത്തകള്
- തോൽവിയേക്കാൾ ധോനിയെ നിരാശപ്പെടുത്തിയിരിക്കുക അക്കാര്യം: പിന്തുണയുമായി സേവാഗ്
- മറ്റ് ടീമുകളുടെ മത്സരഫലം ഇങ്ങനെയായാൽ ചെന്നൈക്ക് പ്ലേ ഓഫിലെത്താം, അത്ഭുതം കാത്ത് ചെന്നൈ ആരാധകർ
- നായകന് ഒരിക്കലും ഒളിച്ചോടാൻ കഴിയില്ല, ശേഷിക്കുന്ന മത്സരങ്ങളിലും കളിക്കുമെന്ന് ധോനി
- ഇഷ്ടക്കാരെ കൂടെ നിർത്തുന്നു, ധോനിയുടെ ക്യാപ്റ്റൻസിയിൽ ടീം മാനേജ്മെന്റിന് അതൃപ്തി, പല താരങ്ങളെയും ഒഴിവാക്കിയേക്കും
- മുൻനിര തകർന്നു, നാണക്കേടിൽ നിന്നും ടീമിനെ രക്ഷിച്ചത് സാം കരൻ, മുംബൈക്കെതിരെ ചെന്നൈക്ക് നാണംകെട്ട തോൽവി
രോഹിത്തിന് പോലും ടെസ്റ്റ് ടീമിൽ സ്ഥാനമുറപ്പിക്കാൻ പറ്റുന്നില്ല, ഇന്ത്യൻ ക്രിക്കറ്റിനെ പ്രശംസിച്ച് ജോണ്ടി റോഡ്‌സ്
ഇന്ത്യൻ ക്രിക്കറ്റിന്റെ കരുത്തിനെ പ്രശംസകൊണ്ട് മൂടി മുൻ ദക്ഷിണാഫ്രിക്കൻ കളിക്കാരനും നിലവിൽ ഐപിഎല്ലിൽ പഞ്ചാബിന്റെ ഫീൽഡിങ് കോച്ചുമായ ജോണ്ടി റോഡ്‌സ്. ഇന്ത്യൻ ക്രിക്കറ്റിന്റെ കരുത്ത് അവിശ്വസനീയമാണെന്നാണ് റോഡ്‌സ് പറയുന്നത്. അതേസമയം പഞ്ചാബ് കിങ്‌സിലെ ഇന്ത്യൻ താരങ്ങളെയും റോഡ്‌സ് പ്രശംസിച്ചു.
മായങ്കിനെ പോലുള്ളവർ തങ്ങൾ ടെസ്റ്റ് കളിക്കാർ എന്നതിനുമപ്പുറമാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്നു. രോഹിത് ശർമ്മയെ നോക്കു. ഇന്ത്യൻ ടെസ്റ്റ് ടീമിൽ സ്ഥാനം ഉറപ്പിക്കാൻ ഏറെ നാൾ രോഹിത്തിന് കാത്തുനിൽക്കേണ്ടി വന്നു. സ്ഥിരത നിലനിർത്തുന്നതിൽ വളരെ മുൻപിലാണ് കെഎൽ രാഹുലെന്നും റോഡ്‌സ് പറഞ്ഞു. രാഹുൽ മൾട്ടി ഡയമെൻഷണലാണ്. അതൊരു പ്രധാനപെട്ട കാര്യമാണ്. ഒരു ക്രിക്കറ്റ് കളിക്കാരൻ എന്ന നിലയിൽ ഏത് സാഹചര്യത്തോടും പൊരുത്തപ്പെടാൻ സാധിക്കണം. ഇങ്ങനെ സാധിക്കുന്ന കളിക്കാരാണ് വിജയം നേടുക.
നിലവിൽ ഐപിഎല്ലിൽ ഏറ്റവുമധികം റൺസ് കണ്ടെത്തിയ താരങ്ങളാണ് കിങ്‌സ് ഇലവൻ പഞ്ചാബിന്റെ കെഎൽ രാഹുലും മായങ്ക് അഗർവാളും.