അനുബന്ധ വാര്‍ത്തകള്‍
- ബ്രഹ്മപുരത്തെ ബയോ മൈനിംഗ് സമ്പൂർണ്ണ പരാജയം, ഉത്തരവാദിത്വം കോർപ്പറേഷനെന്ന് സംസ്ഥാനതല നിരീക്ഷണസമിതി
- മെറ്റയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; ജോലി നഷ്ടമാവുന്നത് പതിനായിരം പേര്‍ക്ക്
- കഷ്ടിച്ച് ജയിച്ചുവന്നതാണ്, എല്ലാം ജനം കാണുന്നുണ്ട്, അടുത്ത തവണ ഷാഫി തോൽക്കുമെന്ന് സ്പീക്കർ എ എൻ ഷംസീർ
- ബ്രഹ്മപുരത്തെ തീ അണഞ്ഞതിനു ശേഷമുള്ള ആദ്യത്തെ മഴയെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്
- ബ്രഹ്മപുരത്തേക്ക് ചികിത്സാസംഘത്തെ അയച്ച് മമ്മൂട്ടി, ചൊവ്വാഴ്ച മുതൽ സൗജന്യ പരിശോധന
വിവരമുള്ളവർ പറഞ്ഞുതരിക, ഇത് ബ്രഹ്മപുരത്ത് നിന്നുള്ള പുകയാണോ? കുറിപ്പുമായി സജിത മഠത്തിൽ
ബ്രഹ്മപുരത്തെ തീയടങ്ങിയെന്ന് മാധ്യമങ്ങൾ പറയുമ്പോഴും തൻ്റെ ഫ്ളാറ്റിന് മുകളിൽ ഇപ്പോഴും പുകയാണെന്ന് നടി സജിത മഠത്തിൽ. എറണാകുളത്തുള്ള തൻ്റെ ഫ്ളാറ്റിന് പുറത്തേക്ക് നോക്കുമ്പോൾ മൂടൽമഞ്ഞുള്ളത് പോലെയാണ് കാണുന്നതെന്ന് ഫേയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രത്തിനൊപ്പം താരം പറയുന്നു.
ഇങ്ങിനെയാണ് ഫ്ലാറ്റിന്റെ പുറത്തേക്ക് നോക്കുമ്പോൾ കാണുന്നത്. ഇത് ബ്രഹ്മപുരത്തു നിന്നുള്ള പുകയാണോ? അവിടെ തീ കെടുത്തി, പുക ഒഴിഞ്ഞു എന്നാണ് മാധ്യമങ്ങളിൽ നിന്ന് മനസ്സിലായത്. പിന്നെ ഇതെന്തു പ്രതിഭാസമാകും ? വിവരമുള്ളവർ പറഞ്ഞു തരണേ. ജനലും വാതിലുമൊക്കെ തുറന്നു കിടക്കുകയാണ് ! എന്നിങ്ങനെയാണ് താരത്തിൻ്റെ കുറിപ്പ്.