അനുബന്ധ വാര്‍ത്തകള്‍
- മലയാള സിനിമയില്‍ മൂന്നുതരം മാഫിയകളുണ്ട്; ഇത് സ്ത്രീകളുടേതല്ല, ആണുങ്ങള് തമ്മിലുള്ള പോരാട്ടമാണെന്ന് സന്തോഷ് പണ്ഡിറ്റ്
- മലയാള സിനിമയിൽ നിരവധി സ്ത്രീകൾക്ക് മോശം അനുഭവമുണ്ട്, മുൻപും കേട്ടിട്ടുണ്ട്: സുമലത
- ഇത് മുസ്ലീങ്ങള്‍ക്കെതിരെ സംഘപരിവാര്‍ നടത്തുന്ന ആക്രമണം; മലയാള സിനിമയില്‍ ലഹരി ഉപയോഗമില്ലെന്ന് ആഷിഖ് അബു
- മലയാള സിനിമയെ തകർത്തത് താരാധിപത്യം, മോഹൻലാലും മമ്മൂട്ടിയും ആദ്യം ഒതുക്കിയത് തന്നെയെന്ന് ശ്രീകുമാരൻ തമ്പി
- മലയാള സിനിമയിലെ ലഹരി മാഫിയകളെ പറ്റി അന്വേഷണം വേണമെന്ന് ആഷിക് അബു
മലയാള സിനിമാ, സീരിയല്‍ രംഗം പൂര്‍ണമായും സ്ത്രീ സൗഹൃദമാകും: മന്ത്രി സജി ചെറിയാന്
കൃത്യമായ നിയമ, നയ രൂപീകരണത്തിലൂടെ മലയാള സീരിയല്‍, സിനിമ രംഗത്തെ പൂര്‍ണമായും സ്ത്രീ സൗഹൃദമാക്കുമെന്ന് സാംസ്കാരിക, ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന് പറഞ്ഞു. സ്ത്രീകള്‍ക്ക് സുരക്ഷിതവും സുഖപ്രദവുമായ താമസസൗകര്യം പ്രദാനം ചെയ്യാന്‍ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്റര്‍ കോംപ്ലക്സില്‍ തുടക്കമിടുന്ന സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ സംരംഭമായ സഖി ഡോര്‍മെറ്ററിയുടെ ഉദ്ഘാടനം തിരുവനന്തപുരം ശ്രീ തിയേറ്ററററില്‍ നടന്ന ചടങ്ങില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
എല്ലാ മേഖലയിലെയും സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളില്ലാതാക്കുന്ന ഇടപെടലുകളാണ് സംസ്ഥാന ഗവണ്മെന്റ് നടത്തുന്നത്. സ്ത്രീ സൗഹൃദ തൊഴിലിടത്തോടൊപ്പം ശാക്തീകരണവും സിനിമാരംഗത്ത് നടപ്പിലാക്കി വരികയാണ്. ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ധനസഹായത്തോടെ അഞ്ച് സിനിമകള്‍ ഇക്കാലയളവില്‍ പ്രദര്‍ശനത്തിനെത്തി. സിനിമയിലെ സാങ്കേതിക മേഖലയിലേക്ക് കൂടുതല്‍ സ്ത്രീകളെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവശ്യമായ പരിശീലന പരിപാടികള്‍ വകുപ്പ് സംഘടിപ്പിക്കുന്നു. സിനിമ മേഖലയിലെ സമഗ്ര നയരൂപീകരണത്തിനാവശ്യമായ ഒരു ചര്‍ച്ച വേദിയെന്ന നിലയിലാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.
മറിച്ചുള്ള വിവാദങ്ങള്‍ക്കും ആശങ്കകള്‍ക്കും അടിസ്ഥാനമില്ല. സ്ത്രീ സൗഹൃദ താമസസ്ഥലങ്ങള്‍ എന്ന ലക്ഷ്യത്തോടെയാണ് സഖി എന്ന പേരില്‍ ചലച്ചിത്ര വികസന കോര്പ്പറേഷന് ഡോര്‍മെറ്ററി സൗകര്യം ഒരുക്കുന്നത്. ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യമടക്കം വനിതാ വികസന കോര്പ്പറേഷന് നിയന്ത്രിക്കും. ഈ മാതൃകയില്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ 15 തിയേറ്റര്‍ സമുച്ചയങ്ങളിലും സ്ത്രീ സൗഹൃദ താമസ സൗകര്യങ്ങള്‍ ആരംഭിക്കാന്‍ കഴിയണം.
അന്യ സംസ്ഥാന ഭാഷാ സിനിമകള്‍ക്കടക്കം ആവശ്യമായ സാങ്കേതിക സാഹചര്യങ്ങള്‍ കേരളത്തില്‍ ഒരുക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ചിത്രാഞ്ജലി സ്റ്റുഡിയോയുടെ നവീകരണവും കൊച്ചിയിലെ ആധുനിക സ്റ്റുഡിയോയും ഇതിന്റെ ഭാഗമാണ്. സിനിമ ടുറിസ്റ്റ് കേന്ദ്രമെന്ന രീതിയില്‍ കേരളത്തെ ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.