അനുബന്ധ വാര്‍ത്തകള്‍
- ശബരിമല തിരികെ വേണം: മലയരയ മഹാസഭ സുപ്രീം കോടതിയിലേക്ക്
- അയ്യപ്പന് നൈഷ്ഠിക ബ്രഹ്മചാരിയാണെങ്കില്‍ പൂജാരിയും ബ്രഹ്മചാരിയാവണം, ഇവിടത്തെ തന്ത്രിയുടെ ബ്രഹ്മചര്യം നമുക്ക് അറിയാമല്ലോ - തന്ത്രിയെ അധിക്ഷേപിച്ച് മുഖ്യമന്ത്രി
- തന്ത്രിയുടെ കോന്തലയില്‍ തൂക്കിയിട്ട താക്കോലിലല്ല ശബരിമലയുടെ അധികാരം, തന്ത്രിയുടെയോ പന്തളം കൊട്ടാരത്തിന്റെയോ സ്വത്തുമല്ല ശബരിമല: പൊട്ടിത്തെറിച്ച് പിണറായി
- ശബരിമല: കേന്ദ്ര സര്‍ക്കാര്‍ ഓഡിനന്‍സിനേക്കുറിച്ച് ചിന്തിക്കണമെന്ന് രാഹുല്‍ ഈശ്വര്‍
- ശബരിമല വിഷയത്തില്‍ വാദം ഏറ്റെടുക്കില്ലെന്ന് അഭിഷേക് സിംഗ്വി; പുതിയ അഭിഭാഷകനെ തേടി ബോർഡ് - ചര്‍ച്ചകള്‍ സജീവം
മണ്ഡല, മകരവിളക്ക് സീസണിലും ശബരിമലയിൽ പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യത; സ്‌പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി
മണ്ഡല, മകരവിളക്ക് സീസണിലും ശബരിമലയിൽ പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യത; സ്‌പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി
നവംബർ പതിനാലിന് തുടങ്ങുന്ന മണ്ഡല, മകരവിളക്ക് സീസണിലും ശബരിമലയിൽ പ്രശ്‌നസാധ്യതയുണ്ടെന്ന് കാണിച്ച് ശബരിമല സ്‌പെഷ്യൽ കമ്മീഷണർ എം മനോജ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ശബരിമല, നിലയ്‌ക്കൽ, പമ്പ, എരുമേലി എന്നിവിടങ്ങളിലാണ് പ്രശ്‌നസാധ്യത കൂടുതലെന്ന് റിപ്പോർട്ടിൽ പറയുന്നു.
പ്രതിഷേധവുമായി വരുന്നവർ അയ്യപ്പ ദരശനത്തിനെത്തുന്ന പത്ത് മുതൽ അമ്പത് വയസ്സുവരെയുള്ള സ്‌ത്രീകളെ തടയാൻ സാധ്യത കൂടുതലാണ്. ഉത്സവകാലത്ത് ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെല്ലാം ആൾക്കൂട്ടമെത്തുമെന്നതിനാൽ പ്രക്ഷോഭത്തിനിടെ ജനം പരക്കംപായുകയും അത് തീർത്ഥാടകരുടേയും പൊലീസുകാരുടേയും മറ്റും ജീവാപായത്തിന് വരെ കാരണമായേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ശബരിമലയിലേക്കെത്തിയ നിരവധി പേരെ പ്രതിഷേധക്കാർ തടഞ്ഞിരുന്നു. അത് കൂടാതെ അവരുടെ വീടുകൾ അക്രമിക്കുകയും ഭീഷണി മുഴക്കുകയും ചെയ്‌തിരുന്നു. ഇനി വരാൻ ശ്രമിക്കുന്ന സ്‌ത്രീകൾക്കും ഇതേ അവസ്ഥ തന്നെയായിരിക്കുമെന്നാണ് സൂചനകൾ. മണ്ഡലകാലത്ത് പ്രതിഷേധം ഇതിലും കൂടുതലാകാനും സാധ്യതകളുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.