അനുബന്ധ വാര്‍ത്തകള്‍
- അയ്യപ്പന് നൈഷ്ഠിക ബ്രഹ്മചാരിയാണെങ്കില്‍ പൂജാരിയും ബ്രഹ്മചാരിയാവണം, ഇവിടത്തെ തന്ത്രിയുടെ ബ്രഹ്മചര്യം നമുക്ക് അറിയാമല്ലോ - തന്ത്രിയെ അധിക്ഷേപിച്ച് മുഖ്യമന്ത്രി
- ‘ചത്തോളൂ, ഞാൻ ഡെഡ്ബോഡി കാണാൻ വന്നോളാം‘, ഭർത്താവിന്റെ സന്ദേശത്തിനു പിന്നാലെ ഭാര്യ ആത്മഹത്യ ചെയ്തു; യുവാവ് അറസ്റ്റിൽ
- തന്ത്രിയുടെ കോന്തലയില്‍ തൂക്കിയിട്ട താക്കോലിലല്ല ശബരിമലയുടെ അധികാരം, തന്ത്രിയുടെയോ പന്തളം കൊട്ടാരത്തിന്റെയോ സ്വത്തുമല്ല ശബരിമല: പൊട്ടിത്തെറിച്ച് പിണറായി
- ശബരിമല: കേന്ദ്ര സര്‍ക്കാര്‍ ഓഡിനന്‍സിനേക്കുറിച്ച് ചിന്തിക്കണമെന്ന് രാഹുല്‍ ഈശ്വര്‍
- ശബരിമല വിഷയത്തില്‍ വാദം ഏറ്റെടുക്കില്ലെന്ന് അഭിഷേക് സിംഗ്വി; പുതിയ അഭിഭാഷകനെ തേടി ബോർഡ് - ചര്‍ച്ചകള്‍ സജീവം
ശബരിമല തിരികെ വേണം: മലയരയ മഹാസഭ സുപ്രീം കോടതിയിലേക്ക്
ശബരിമല ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം തിരികെവേണമെന്ന് മലയരയ മഹാസഭ. ഈ ആവശ്യമുന്നയിച്ച് സുപ്രീം കോടതിയെ സമീപിക്കുമെന്നും മലയരയ മഹാസഭ സംസ്ഥാന സെക്രട്ടറി പി കെ സജീവ് വ്യക്തമാക്കി. അയ്യപ്പൻ മലയരയനായിരുന്നു എന്നും അയ്യപ്പന്റെ സമാധിയാണ് ശബരിമല ക്ഷേത്രമെന്നും അദ്ദേഹം പറഞ്ഞു ഏഷ്യാനെറ്റ് ഓൺലൈനിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
ചോള സൈനികർക്കെതിരെ പോരാടിയ യോദ്ധാവായിരുന്നു അയ്യപ്പൻ. എല്ലാ വർഷവും മകരസംക്രമണ സമയത്ത് ആകസത്ത് ജ്യോതിയായി തെളിയാം എന്നായിരുന്നു അയ്യപ്പൻ മരണ സമയത്ത് മാതാപിതാക്കൾക്ക് നൽകിയ വാക്ക്. ഈ ഒർമ്മയിലാണ് തങ്ങൾ പൊന്നമ്പലമേട്ടിൽ ജ്യോതി തെളിയിച്ചിരുന്നത്. അവിടെ നിന്നും തങ്ങളെ ആട്ടി ഓടിച്ചതാണെന്നും പി കെ സജീവ് പറഞ്ഞു.
മലയരയ വിഭാഗം 18 മലകളിലാണ് താമസിച്ചിരുന്നത്. ഇതിന്റെ അടയാളമായാണ് സബരിമലയിൽ 18 പടികൾ ഉള്ളത്. ഈ വിഭാഗത്തിന് നിരവധി ക്ഷേത്രങ്ങൾ ഉണ്ടായിരുന്നു. എന്നാൽ 1902ഓടുകൂടി തന്ത്രി കുടുംബം ഇവയെല്ലാം കൈവശപ്പെടുത്തുകയായിരുന്നു. അയ്യപ്പന്റെ വളർത്ത് മാതാപിതാക്കളെക്കുറിച്ച് പറയുന്നവർ. സ്വന്തം മാതാപിതാക്കളെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.