അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെങ്കില്‍ പൂജാരിയും ബ്രഹ്‌മചാരിയാവണം, ഇവിടത്തെ തന്ത്രിയുടെ ബ്രഹ്മചര്യം നമുക്ക് അറിയാമല്ലോ - തന്ത്രിയെ അധിക്ഷേപിച്ച് മുഖ്യമന്ത്രി

പിണറായി വിജയന്‍, ശബരിമല, രാഹുല്‍ ഈശ്വര്‍, തന്ത്രി, പന്തളം കൊട്ടാരം, അയ്യപ്പന്‍, Pinarayi Vijayan, Sabarimala, Ayyappan, Rahul Easwar, Pandalam Palace
പത്തനംതിട്ട| BIJU| Last Modified ചൊവ്വ, 23 ഒക്‌ടോബര്‍ 2018 (19:54 IST)
തന്ത്രിയെ അധിക്ഷേപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെങ്കില്‍ പൂജാരിയും ബ്രഹ്മചാരിയാകണമെന്നും ഇവിടത്തെ തന്ത്രിയുടെ ബ്രഹ്മചര്യം നമുക്കൊക്കെ അറിയാമല്ലോ എന്നും മുഖ്യമന്ത്രി പൊതുസമ്മേളനത്തില്‍ ആക്ഷേപിച്ചു.

അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണ്. സ്ത്രീകള്‍ കടക്കരുതെന്ന് പറയുന്നുണ്ടല്ലോ. അത്തരം ദേവന്‍‌മാരുള്ള സ്ഥലത്തെ പൂജാരിയും ബ്രഹ്മചാരിയാവണം. ഇതാണ് വസ്തുത. അവിടെ പൂജാരിയും ബ്രഹ്മചാരിയായിരിക്കും, കല്യാണം കഴിക്കാന്‍ പാടില്ല. ഇവിടത്തെ തന്ത്രിയുടെ ബ്രഹ്മചര്യം നമുക്കറിയമല്ലോ. ഗൃഹസ്ഥാശ്രമത്തിന്‍റെ കാര്യമല്ല ഞാന്‍ പറയുന്നത്. അതിനപ്പുറത്തേക്ക് കടന്ന് വ്യഭിചാരത്തിലേക്ക് പോയ ഘട്ടമുണ്ട്. അതല്ലേ എറണാകുളത്തുണ്ടായ സംഭവം. ഇതൊന്നും നമ്മള്‍ മറന്നുപോകരുത്. ഇതൊന്നും ഇട്ട് അലക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. സാധാരണനിലയ്ക്ക് വിശ്വാസികള്‍ക്ക് അവിടെ പോകാന്‍ അവകാശമുണ്ട്. ആ അവകാശം നിലനില്‍ക്കണം - പിണറായി വിജയന്‍ പറഞ്ഞു.

മലബാറില്‍ തച്ചോളി ഒതേനന്‍റെ വീരഗാഥ പറയുന്ന വടക്കന്‍‌പാട്ടില്‍ ഒരു ലോകനാര്‍കാവുണ്ടല്ലോ. ആ ലോകനാര്‍കാവ് കടത്തനാട്ട് രാജാവ് എല്ലാവര്‍ക്കുമായി തുറന്നുകൊടുത്തു. പിന്നാക്ക വിഭാഗങ്ങള്‍ക്കും അവിടെ പ്രവേശിക്കാം എന്ന അവസ്ഥ വന്നു. അപ്പോള്‍ നമ്മുടെ ഇവിടത്തെ തന്ത്രിയെപ്പോലുള്ള ആള് അതും പൂട്ടി സ്ഥലം വിട്ടു. അയാള്‍ ആ പോക്ക് അങ്ങനെ പോയി. കടത്തനാട്ട് രാജാവ് വേറെ ആളെ വച്ച് അമ്പലത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ നടത്തി.
ഇത്രയൊക്കെയേ തന്ത്രിക്ക് അധികാരമുള്ളെന്ന് കണ്ടോളണം - മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :