1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sabarimala Kerala News

ശബരിമലയില്‍ മഴ ശക്തം; തീര്‍ത്ഥാടകരുടെ എണ്ണം കുറയുന്നു

Sabarimala
ശബരിമലയില്‍ മഴ ശക്തമായി തുടരുകയാണ്. ഇതോടെ തീര്‍ത്ഥാടകരുടെ എണ്ണം കുറയുകയാണ്. മഴ സാഹചര്യത്തില്‍ തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. രാവിലെ മുതല്‍ ഉച്ചവരെ നല്ല വെയില്‍ ആണെങ്കിലും ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയാണ് ഉണ്ടാകുന്നത്.
 
മഴ സജീവമായതോടെ പമ്പാ നദിയില്‍ ശക്തമായ ഒഴുക്കാണ് അനുഭവപ്പെടുന്നത്. അതുകൊണ്ട് പമ്പാ സ്‌നാനം നടത്തുന്ന തീര്‍ത്ഥാടകര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും പമ്പാ നദിയില്‍ നീന്താന്‍ പാടില്ലെന്നും അധികൃതര്‍ പറഞ്ഞു.
അടുത്ത ലേഖനം
സംസ്ഥാനത്ത് മഴ കനക്കും, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 6 ജില്ലകളിൽ യെല്ലോ