ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ആറുവയസുകാരിക്ക് പാമ്പുകടിയേറ്റു
ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ആറുവയസുകാരിക്ക് പാമ്പുകടിയേറ്റു. സ്വാമി അയ്യപ്പന്‍ റോഡിലെ ഒന്നാം വളവില്‍ വ്യാഴാഴ്ച പുലര്‍ച്ചെയോടെ ആയിരുന്നു സംഭവം. കാട്ടാക്കടയില്‍ നിന്ന് എത്തിയ ആറ് വയസ്സുകാരിക്കാണ് കടിയേറ്റത്.
കുട്ടിക്ക് ആന്റി സ്നേക്ക് വെനം നല്‍കി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. യാതൊരു പ്രശ്നങ്ങളും ഇല്ലെന്ന് ഡോക്ടര്‍ പറഞ്ഞു. ഏഴ് ദിവസത്തിനുള്ളില്‍ രണ്ടാമത്തെ ആള്‍ക്കാണ് പാമ്പുകടി ഏല്‍ക്കുന്നത്.