പത്തനംതിട്ട ജില്ലയില്‍ അതിശക്തമായ മഴയില്‍ രണ്ടിടങ്ങളില്‍ ഉരുള്‍പൊട്ടി

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 23 നവം‌ബര്‍ 2023 (12:21 IST)
ജില്ലയില്‍ അതിശക്തമായ മഴയില്‍ രണ്ടിടങ്ങളില്‍ ഉരുള്‍പൊട്ടി. കൊട്ടതൊട്ടി മലയിലും ചെന്നീര്‍ക്കര പഞ്ചായത്തിലെ ആറാം വാര്‍ഡിലും ആണ് ഉരുള്‍പൊട്ടിയത്. ഇവിടെ വ്യാപക കൃഷി നാശം ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് തുടര്‍ ദിവസങ്ങളിലും ശകതമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇളവുണ്ടെങ്കിലും ജാഗ്രത പുലര്‍ത്തണമെന്ന് കളക്ടര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,
കോട്ടയം,
ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍
മിതമായ മഴയ്ക്കും; മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :