തുടര്‍ച്ചയായി സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്ന അഖില്‍ മാരാര്‍ കോണ്‍ഗ്രസിനൊപ്പം; സതീശന്റെ 'സ്‌പെഷ്യല്‍ ഗസ്റ്റ്'

കൊല്ലം ജില്ലയിലെ ഏതെങ്കിലും സീറ്റില്‍ നിന്ന് അഖിലിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു

രേണുക വേണു| Last Modified ശനി, 10 ജനുവരി 2026 (08:12 IST)

സമൂഹമാധ്യമങ്ങളില്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തി ശ്രദ്ധേയനായ ബിഗ് ബോസ് താരം അഖില്‍ മാരാര്‍ കോണ്‍ഗ്രസിനൊപ്പം സജീവമായി പ്രവര്‍ത്തിക്കും. നിയമസഭാ തിരഞ്ഞെടുപ്പില്‍ അഖില്‍ മാരാര്‍ മത്സരിക്കുമെന്ന് ഉറപ്പായി.

കൊല്ലം ജില്ലയിലെ ഏതെങ്കിലും സീറ്റില്‍ നിന്ന് അഖിലിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. കൊട്ടാരക്കരയില്‍ മത്സരിക്കാനാണ് കൂടുതല്‍ സാധ്യത. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് അഖില്‍ മാരാറെ ഒപ്പം നിര്‍ത്താന്‍ തീരുമാനിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ സമൂഹമാധ്യമ ഇന്‍ഫ്‌ളുവന്‍സര്‍മാരടക്കം യുഡിഎഫുമായി സഹകരിക്കുമെന്ന് സതീശന്‍ നേരത്തെ പറഞ്ഞിരുന്നു. സതീശന്‍ താനുമായി ബന്ധപ്പെട്ടെന്നും കോണ്‍ഗ്രസിനൊപ്പം നില്‍ക്കണമെന്ന് ആവശ്യപ്പെട്ടെന്നും അഖില്‍ മാരാര്‍ വെളിപ്പെടുത്തി. രമേശ് ചെന്നിത്തലയുമായി അഖില്‍ മാരാര്‍ ഉടന്‍ കൂടിക്കാഴ്ച നടത്തും. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അഖില്‍ വ്യക്തമാക്കി.

അതേസമയം പലതവണ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ ആളാണ് അഖില്‍ മാരാര്‍. ഇങ്ങനെയൊരു വ്യക്തിയെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ ചില നേതാക്കള്‍ക്കു താല്‍പര്യക്കുറവുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :