ശബരിമല സ്വര്‍ണക്കൊള്ള കേസ്: മുന്‍ ദേവസ്വം പ്രസിഡന്റ് എ.പത്മകുമാറിനു വീണ്ടും നോട്ടീസ്

ഇത് രണ്ടാം തവണയാണ് പത്മകുമാറിനു നോട്ടീസ് ലഭിക്കുന്നത്

A Padmakumar, Sabarimala Case, A Padmakumar Sabarimala Gold case, A Padmakumar Arrest,  എ.പത്മകുമാറിനു വീണ്ടും നോട്ടീസ്, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍
രേണുക വേണു| Last Modified ബുധന്‍, 12 നവം‌ബര്‍ 2025 (09:10 IST)
A Padmakumar

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാറിനു വീണ്ടും നോട്ടീസ്. ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘമാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

ഇത് രണ്ടാം തവണയാണ് പത്മകുമാറിനു നോട്ടീസ് ലഭിക്കുന്നത്. പത്മകുമാറിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്തതായി സൂചനയുണ്ട്. ഇയാളില്‍ നിന്ന് ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പത്മകുമാറിനെ വീണ്ടും ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.

അതേസമയം സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ റിമാന്‍ഡ് ചെയ്തു. ഈ മാസം 24 വരെയാണ് റിമാന്‍ഡ്. കേസില്‍ അറസ്റ്റിലായ മറ്റു പ്രതികളുടെ മൊഴികളുടെയും അന്വേഷണസംഘം കണ്ടെത്തിയ രേഖകളുടെയും അടിസ്ഥാനത്തിലാണ് വാസുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വാസുവിനെതിരെ ഗുരുതര കുറ്റകൃത്യങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചേര്‍ത്തിയിരിക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :