1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sabarimala case gold Unnikrishnan Potty

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയ ഗാന്ധിക്കും മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഒപ്പമുള്ള ചിത്രം പുറത്ത്

ആന്റോ ആന്റണി എംപി, അടൂര്‍ പ്രകാശ് എംപി തുടങ്ങിയവര്‍ക്കൊപ്പവും ഉണ്ണികൃഷ്ണന്‍ പോറ്റി നില്‍ക്കുന്ന ചിത്രങ്ങളും കാണാം

Sabarimala Gold Case
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം. കോണ്‍ഗ്രസിന്റെ മുന്‍ അധ്യക്ഷ സോണിയ ഗാന്ധിക്കൊപ്പം ഉണ്ണികൃഷ്ണന്‍ പോറ്റി നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. 
 
ആന്റോ ആന്റണി എംപി, അടൂര്‍ പ്രകാശ് എംപി തുടങ്ങിയവര്‍ക്കൊപ്പവും ഉണ്ണികൃഷ്ണന്‍ പോറ്റി നില്‍ക്കുന്ന ചിത്രങ്ങളും കാണാം. അടൂര്‍ പ്രകാശ് ആണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ സോണിയ ഗാന്ധിക്കു പരിചയപ്പെടുത്തി കൊടുത്തതെന്നാണ് റിപ്പോര്‍ട്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ബന്ധവും അന്വേഷിക്കണമെന്നാണ് സമൂഹമാധ്യമങ്ങളില്‍ ആവശ്യം ഉയര്‍ന്നിരിക്കുന്നത്. 
 
അതേസമയം, ശബരിമല ശ്രീകോവിലിലെ സ്വര്‍ണപ്പാളി കവര്‍ന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റി, മുരാരി ബാബു എന്നിവരെ രണ്ട് ദിവസത്തേക്ക് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) കസ്റ്റഡിയില്‍ വിട്ടു. മുന്‍ എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഡി.സുധീഷ്‌കുമാറിന്റെ ജാമ്യഹര്‍ജി വിജിലന്‍സ് കോടതി ജഡ്ജി ഡോ.സി.എസ്.മോഹിത് തള്ളി. മുരാരി ബാബുവിനെ ദ്വാരപാലക കേസിലും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ കട്ടിളപ്പാളി കേസിലുമാണ് കസ്റ്റഡിയില്‍ വിട്ടത്.
അടുത്ത ലേഖനം
'മറ്റൊരു രാജ്യത്തിന്റെ ചെലവില്‍ ഇന്ത്യയുമായുള്ള ബന്ധം റഷ്യ ഒരിക്കലും വികസിപ്പിച്ചിട്ടില്ല': പുടിന്റെ ഡല്‍ഹി സന്ദര്‍ശനത്തിന് പിന്നാലെ റഷ്യന്‍ അംബാസിഡറുടെ പ്രസ്താവന