ഭാര്യയുമായി വഴക്കിട്ട റിട്ട.ജവാന്‍ ജീവനൊടുക്കി

എ.കെ.ജെ.അയ്യര്‍| Last Modified വ്യാഴം, 9 ജൂണ്‍ 2022 (21:47 IST)

കുടുംബ പ്രശ്‌നത്തില്‍ ഭാര്യയുമായി വഴക്കിട്ട റിട്ടയേഡ് ജവാന്‍ സ്വയം വെടിവച്ചു ആത്മഹത്യ ചെയ്തു. കന്യാകുമാരി ജില്ലയിലെ ശുചീന്ദ്രത്തിനടുത്ത് ശങ്കര്‍ നഗര്‍ സ്വദേശി ജയപ്രകാശ് എന്ന 55 കാരനാണ് ഈ കടുംകൈ ചെയ്തത്.

കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. 2014 ല്‍ ആര്‍മിയില്‍ നിന്ന് വിരമിച്ച ജയപ്രകാശ് എ.ടി.എമ്മില്‍ പണം ഇടാന്‍ കൊണ്ടുപോകുന്ന വാനിലെ സെക്യൂരിറ്റിയായി ജോലിനോക്കുകയായിരിന്നു. ജയപ്രകാശിന്റെ ഭാര്യ കുമാരി ശാന്തി (51) ഇരവിപുത്തൂര്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയാണ്.

ഇരുവരും വഴക്കിടുക പതിവായിരുന്നു എന്നാണ് അയല്‍ക്കാര്‍ പറയുന്നത്. കഴിഞ്ഞ ദിവസം ഉണ്ടായ വഴക്കിയിടയില്‍ ക്ഷുഭിതനായ ജയപ്രകാശ് സ്വയം വെടിവച്ചു മരിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :