രേണുക വേണു|
Last Modified വ്യാഴം, 9 ജൂണ്‍ 2022 (20:17 IST)
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ഇപ്പോള്‍ നടത്തുന്ന ആരോപണങ്ങളില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് പൊലീസിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢപദ്ധതിയാണ് ഇപ്പോഴത്തെ ആരോപണങ്ങള്‍ക്ക് പിന്നില്‍. സ്വപ്നയെ കൊണ്ട് ഇത്തരം കാര്യങ്ങള്‍ പറയിപ്പിക്കുന്നത് മറ്റ് കേന്ദ്രങ്ങളാണ്. ഈ വിഷയത്തെ ജാഗ്രതയോടെ കാണണമെന്നും സര്‍ക്കാരിനെതിരായ നീക്കങ്ങള്‍ നടത്തുന്നവരെ വെളിച്ചത്ത് കൊണ്ടുവരണമെന്നും മുഖ്യമന്ത്രി പൊലീസ് മേധാവിക്ക് രഹസ്യ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വപ്‌നയുടെ ഓരോ വെളിപ്പെടുത്തലുകളിലും വിശദമായ അന്വേഷണം നടത്താനാണ് സര്‍ക്കാര്‍ തീരുമാനം.