എസ്എസ്എൽസി പരീക്ഷാഫലം ജൂൺ 15ന്

അഭിറാം മനോഹർ| Last Modified വ്യാഴം, 9 ജൂണ്‍ 2022 (20:37 IST)
എസ്എസ്എൽസി പരീക്ഷാഫലം ഈ മാസം 15ന് പ്രഖ്യാപിക്കും. പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റ് results.kerala.nic.in അല്ലെങ്കിൽ kerala.gov.in. വഴി ഫലമറിയാം. മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെയാണ് എസ്എസ്എൽസി പരീക്ഷ നടന്നത്. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനം നടത്തിയാകും പരീക്ഷാഫലം പ്രഖ്യാപിക്കുക.

4,27407 വിദ്യാർത്ഥികളാണ് റെഗുലര്‍, പ്രൈവറ്റ് മേഖലകളിലായി എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. പത്താം ക്ലാസ് പരീക്ഷാഫലം ജൂൺ 15ന് മുൻപായും പ്ലസ് 2വിന്റെ ഫലം ജൂൺ 20നും മുൻപ്
പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നേരത്തെ അറിയിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :