1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. RSS, CPM, pinarayi vijayan, mohan bhagawath

ആര്‍ എസ് എസുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പിണറായി വിജയന്‍

ആര്‍ എസ് എസ്
കണ്ണൂരിലെ രാഷ്‌ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ ആര്‍ എസ് എസുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കിയത്. കണ്ണൂരിലെ രാഷ്‌ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനു മറുപടിയായാണ് പിണറായി വിജയന്‍ ഇങ്ങനെ പറഞ്ഞത്.
 
മോഹന്‍ ഭാഗവതിന്റെ പ്രസ്താവന ആത്മാര്‍ത്ഥമാണെങ്കില്‍ സ്വാഗതം ചെയ്യുന്നു. ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ആര്‍ എസ് എസ് തയ്യാറാകണം. രാഷ്‌ട്രീയ അക്രമം അവസാനിപ്പിക്കാന്‍ ആര്‍ എസ് എസുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ്. എന്നാല്‍, ചര്‍ച്ചകള്‍ അവസാനിക്കുന്നതിനു മുമ്പ് അക്രമങ്ങള്‍ക്ക് തുടക്കമിടുന്നത് ആര്‍ എസ് എസ് ആണെന്നും പിണറായി വിജയന്‍ ആരോപിച്ചു.
 
കൊച്ചിയില്‍ രാഷ്‌ട്രീയ നിരീക്ഷകരും പ്രമുഖ മാധ്യമപ്രവര്‍ത്തകരുമായി നടന്ന കൂടിക്കാഴ്‌ചയില്‍ ആയിരുന്നു ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന കാര്യം മോഹന്‍ ഭാഗവത് പറഞ്ഞത്. ദേശിയ തലത്തില്‍ ആര്‍ എസ്‌ എസ്‌ മുന്നോട്ടു വെയ്‌ക്കുന്ന നിലപാടുകളെ സംബന്ധിച്ച്‌ വ്യക്‌തത വരുത്തുകയായിരുന്നു കൂടിക്കാഴ്‌ചയുടെ ലക്ഷ്യം.
About Writer
JOYS JOY