1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. roopesh, maoist, court

മാവോയിസ്റ്റ് നേതാവ് രൂപേഷിനെ കോടതിയില്‍ ഹാജരാക്കി

രൂപേഷ്
മാവോയിസ്റ്റ് നേതാവ് രൂപേഷിനെ കോടതിയില്‍ ഹാജരാക്കി. ആദിവാസി യുവാവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി എന്ന കേസിലാണ് പാലക്കാട് ജില്ല സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയത്.
 
രൂപേഷ് ഉള്‍പ്പെടെ 11 പേര്‍ കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ദൊരൈരാജ എന്നയാളെ ഭീഷണിപ്പെടുത്തിയിരുന്നു. ആയുധങ്ങളുമായിട്ടാണ് ദൊരൈരാജയെ ഇവര്‍ ഭീഷണിപ്പെടുത്തിയത്. പിടിയിലായതിന് ശേഷം ഇതാദ്യമായിട്ടാണ് രൂപേഷിനെ പാലക്കാട് എത്തിച്ചത്. 
 
അതേസമയം, കേസ് പരിഗണിക്കുന്നത് നാളേക്ക് മാറ്റി വെച്ചു. ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്ന് രൂപേഷ് കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് ഇത്. അഗളി പൊലീസ് പത്തു ദിവസത്തെ കസ്റ്റഡിയില്‍ രൂപേഷിനെ ആവശ്യപ്പെട്ടിരുന്നു.
About Writer
JOYS JOY