തന്നെ സൈന്യത്തില്‍ എടുക്കുമോയെന്ന് ബാബുവിന്റെ ചോദ്യം

രേണുക വേണു| Last Modified വ്യാഴം, 10 ഫെബ്രുവരി 2022 (08:28 IST)

തന്നെ കൂടി സൈന്യത്തില്‍ എടുക്കുമോയെന്ന് ബാബു ചോദിച്ചതായി കേണല്‍ ഹേമന്ദ് രാജ്. തന്നെയും ആര്‍മിയില്‍ എടുക്കുമോ എന്നാണ് ബാബു ചോദിച്ചതെന്ന് ഹേമന്ദ് രാജ് വെളിപ്പെടുത്തി. ബാബുവിനെ രക്ഷപ്പെടുത്തി മലക്ക് മുകളില്‍ എത്തിച്ചപ്പോഴായിരുന്നു ഇക്കാര്യം തങ്ങളോട് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസ് സൂപ്പര്‍പ്രൈം ടൈമില്‍ സംസാരിക്കുന്നതിനിടെയാണ് ഹേമന്ദ് രാജ് ബാബുവിന്റെ പ്രതികരണം വെളിപ്പെടുത്തിയത്. കേണല്‍ ഹേമന്ദ് രാജിന്റെ നേതൃത്വത്തിലാണ് സൈന്യം ബാബുവിനായുള്ള രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നത്.


















ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :