1. വാര്‍ത്താലോകം
  2. »
  3. വാര്‍ത്ത
  4. »
  5. കേരള വാര്‍ത്ത
  6. Reorganisation is based on CM's decision: Chennithala

മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച് തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്ന് ചെന്നിത്തല

ചെന്നിത്തല
മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച് തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പുനഃസംഘടനയെകുറിച്ച് ഡല്‍ഹിയില്‍ വന്നല്ല ആലോചിക്കേണ്ടത്. പുനഃസംഘടനയെകുറിച്ച് അഭിപ്രായം ചോദിച്ചാല്‍ പറയുമെന്നും ചെന്നിത്തല പറഞ്ഞു.
 
ബ്ലേഡ്മാഫിയയെ അടിച്ചമര്‍ത്താന്‍ ഓപ്പറേഷന്‍ കുബേരയുമായി മുന്നോട്ടുപോകും. ഇതിന് പൊതുസമൂഹത്തിന്‍െറയും എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും പിന്തുണയുണ്ട്. നിയമപരമായി ധനകാര്യ സ്ഥാപനങ്ങള്‍ നടത്തുവാന്‍ അനുവദിക്കും. കൊള്ളപ്പലിശക്കാര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 
ഒരു പ്രധാനമന്ത്രിക്ക് നല്‍കേണ്ട ബഹുമാനം നരേന്ദ്രമോഡിക്ക് നല്‍കും. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അതേപ്പടി നടപ്പാക്കില്ളെന്നും ചെന്നിത്തല വാര്‍ത്താലേഖകരോട് പറഞ്ഞു.