1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Red spots on pillars outside houses

വീടുകള്‍ക്ക് പുറത്തെ തൂണുകളില്‍ ചുവന്ന പാടുകള്‍; സിസിടിവി ദൃശ്യങ്ങളില്‍ മുഖംമൂടി ധരിച്ച സംഘം, പിന്നീട് നടന്നത് വന്‍ ട്വിസ്റ്റ്

നാട്ടുകാര്‍ ഭയന്ന് പോലീസില്‍ വിവരം അറിയിച്ചു.

police
തിരുവനന്തപുരം: വീടിന് പുറത്തെ തൂണുകളില്‍ ചുവന്ന പാടുകള്‍ കണ്ട് പരിഭ്രാന്തരായി നാട്ടുകാര്‍. നേമത്തെ സൈഡ് റോഡുകളിലാണ് ഈ പാടുകള്‍ കണ്ടത്. തൂണുകളില്‍ ചുവന്ന അടയാളങ്ങള്‍ വരയ്ക്കുന്ന മുഖംമൂടി ധരിച്ച ഒരു കൂട്ടം ആളുകളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. നാട്ടുകാര്‍ ഭയന്ന് പോലീസില്‍ വിവരം അറിയിച്ചു.
 
ഒരു പോലീസ് സംഘം സ്ഥലത്തെത്തി അടയാളങ്ങള്‍ പരിശോധിച്ചു. മോഷ്ടാക്കള്‍ മോഷണത്തിനായി സ്ഥലം അടയാളപ്പെടുത്തിയിട്ടുണ്ടെന്ന് സംശയിച്ച പോലീസ് നാട്ടുകാരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിച്ചു. നാട്ടുകാര്‍ ആശങ്കാകുലരായതോടെ ചുവപ്പ് ചായം പൂശിയവരുടെ കൂടത്തില്‍ ഉള്ള രണ്ടുപേര്‍ നേമം പോലീസിന് മുന്നില്‍ ഹാജരായി. ഒരു സ്വകാര്യ ഇന്റര്‍നെറ്റ് കമ്പനിയുടെ ഫൈബര്‍ നെറ്റ്വര്‍ക്കിലാണ് തങ്ങള്‍ ജോലി ചെയ്യുന്നതെന്നും പുതിയ കണക്ഷന്‍ നല്‍കുന്നതിനാണ് വീടുകള്‍ അടയാളപ്പെടുത്തിയിരിക്കുന്നതെന്നും അവര്‍ പോലീസിനോട് പറഞ്ഞു. 
 
സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് അടയാളപ്പെടുത്തിയതുകൊണ്ടാണ് മുഖം മറച്ചതെന്നും അവര്‍ വിശദീകരിച്ചു. പോലീസ് ഉടന്‍ തന്നെ ഇക്കാര്യം നാട്ടുകാരെ അറിയിച്ചു. ഇതോടെയാണ് നാട്ടുകാരുടെ ആശങ്ക അവസാനിച്ചത്. സ്ഥലം അടയാളപ്പെടുത്തുന്നതിനായി വീടുകള്‍ക്ക് പുറത്ത് സ്റ്റിക്കറുകള്‍ ഒട്ടിച്ചുകൊണ്ട് മോഷണം നടന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇത്തരം സംഭവങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ആശങ്കയും സൃഷ്ടിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
അതെന്താ സംശയം, മുഷ്ടി ചുരുട്ടി പറയുന്നു, മൂന്നാമതും പിണറായി തന്നെ അധികാരത്തിൽ വരും : വെള്ളാപ്പള്ളി