1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ration Onam Kit

സാധനങ്ങള്‍ സ്റ്റോക്ക് ഇല്ലെന്ന് രേഖപ്പെടുത്തിയ സപ്ലൈകോ ഔട്ട്‌ലെറ്റ് മാനേജരെ സസ്‌പെന്‍ഡ് ചെയ്തു

Ration Kerala
സാധനങ്ങള്‍ സ്റ്റോക്ക് ഇല്ലെന്ന് രേഖപ്പെടുത്തിയ സപ്ലൈകോ ഔട്ട്‌ലെറ്റ് മാനേജരെ സസ്‌പെന്‍ഡ് ചെയ്തു. സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ ശ്രീറം വെങ്കിട്ടരാമന്‍ ആണ് മാനേജര്‍് നിതിനെ സസ്‌പെന്‍ഡ് ചെയ്തത്. സാധനങ്ങളുടെ സ്റ്റോക്ക് എത്രയെന്ന് കാണിക്കേണ്ട കോളത്തില്‍ എല്ലാത്തിനും നേരെ ഇല്ല എന്ന് രേഖപ്പെടുത്തിയ ബോര്‍ഡ് കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ വന്നിരുന്നു. ഇത് നിയമസഭയിലും ചര്‍ച്ചയായി. തുടര്‍ന്നാണ് ഭക്ഷ്യ വകുപ്പ് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.
 
ഇല്ല എന്ന് രേഖപ്പെടുത്തിയ പല സാധനങ്ങളും ഉണ്ടായിരുന്നതായി കണ്ടെത്തി. ഇതിന് പിന്നാലെയാണ് മാനേജര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. എന്നാല്‍ വിശദീകരണം തൃപ്തികരമല്ലാത്തതിനാല്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.
About Writer
സിആര്‍ രവിചന്ദ്രന്‍