തൃശൂരില്‍ സ്‌കൂള്‍ ബസ് വാനിലിടിച്ച് 15 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 10 ഓഗസ്റ്റ് 2023 (10:08 IST)
തൃശൂരില്‍ സ്‌കൂള്‍ ബസ് വാനിലിടിച്ച് 15 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. തൃശൂര്‍ - കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയില്‍ നടവരമ്പ് കപ്പേളക്ക് സമീപമാണ് അപകടം നടന്നത്. തൃശൂര്‍ - കൊടുങ്ങല്ലൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന എംഎസ് മേനോന്‍ സ്വകാര്യ ബസ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതന്റെ സ്‌കൂള്‍ ബസിലിടിച്ചാണ് 15 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക് പറ്റിയത്. ഇവരെ ഇരിങ്ങാലക്കുട സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ ആയിരുന്നു അപകടം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :