1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rape, Police, Thrissur

ഭർത്താവിനെ അടിച്ച് വീഴ്ത്തി ഭാര്യയ്ക്ക് നേരെ പീഡന ശ്രമം, രണ്ട് പേർ പിടിയിൽ

ഭർത്താവിനൊപ്പം സഞ്ചരിക്കുകയായിരുന്ന യുവതിയ്ക്ക് നേരെ പീഡനശ്രമം. തൃശൂർ മയിലിപാടത്താണ് സംഭവം. ബന്ധുവീട്ടിലെത്തിയ വടകര സ്വദേശികളെയാണ് മദ്യപിച്ചെത്തിയ രണ്ട് പേർ ആക്രമിച്ചത്. സംഭവത്തിൽ രണ്ട്പേരെ പൊലീസ് പിടികൂടി.

പീഡനം

മയിലിപ്പാടം സ്വദേശി ഡേവിസ്, ലാലൂര്‍ സ്വദേശി ബാബു എന്നിവരെയാണ് ഈസ്റ്റ് പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രി 9 മണിയോടെ ആയിരുന്നു സംഭവം. ബന്ധുവിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു ദമ്പതികൾ. ഭർത്താവിനെ അടിച്ചുവീഴ്ത്തി യുവതിയെ പീഡിപ്പിക്കാനായിരുന്നു ശ്രമം. 
 
യുവതിയെ കടന്ന് പിടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു. യുവതിയുടെ കയ്യിലുണ്ടായിരുന്ന രണ്ട് വയസുള്ള കുട്ടിക്ക് നേരെയും ആക്രമണമുണ്ടായി. യുവതി ബഹളം വെച്ചത് കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ രക്ഷപെടുത്തിയതും അക്രമികളെ പിടികൂടിയതും. പ്രതികള്‍ക്കെതിരെ പീഡനശ്രമത്തിന് കേസെടുത്തു.
About Writer
aparna shaji
അടുത്ത ലേഖനം
കൊല്ലം കളക്‍ടറേറ്റിലെ സ്‌ഫോടനത്തിന് പിന്നില്‍ ഒന്നിലധികം പേര്‍; യുഎപിഎ ചുമത്തി കേസെടുക്കും