അനുബന്ധ വാര്‍ത്തകള്‍
- കോഴിക്കോട് അര്‍ധരാത്രി വീട്ടില്‍ കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 22കാരന് അറസ്റ്റില്‍
- സംസ്ഥാനത്ത് പോക്സോ കേസുകൾ വർധിക്കുന്നു: ഏറ്റവും കൂടുതൽ കേസുകൾ തിരുവനന്തപുരത്ത്
- Pocso Case:പാലക്കാട് നിന്ന് കാണാതായ പോക്സോ കേസ് ഇരയെ ഗുരുവായൂരിൽ നിന്ന് കണ്ടെത്തി, ബന്ധുവിനെ കേസിൽ നിന്ന് രക്ഷിക്കാൻ കുട്ടിയെ കടത്തിയത് മാതാപിതാക്കൾ
- പത്താം ക്ലാസുകാരിയെ സഹപാഠികള്‍ കൂട്ടബലാല്‍സംഗം ചെയ്തു
- 16 കാരനെ പീഡിപ്പിച്ച 40 കാരന് 26 വർഷം കഠിനതടവ്
പെൺകുട്ടിയെ ബലമായി വീട്ടിലെത്തിച്ചു ബലാൽസംഗം ചെയ്ത പ്രതി അറസ്റ്റിൽ
മലപ്പുറം: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ വഴിയിൽ കാത്തുനിന്നു ബലമായി പിടിച്ചുകൊണ്ട് വീട്ടിലെത്തിച്ചു ബലാൽസംഗം ചെയ്ത സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി നെയ്തല്ലൂർ സ്വദേശി ആലങ്കോട് ഹൗസിൽ ചന്ദ്രശേഖരൻ എന്ന 48 കാരനാണ് പൊന്നാനി പോലീസിന്റെ പിടിയിലായത്.
വീട്ടിൽ നിന്ന് തയ്യൽക്കട്ടയിലേക്കു പോവുകയായിരുന്ന പെൺകുട്ടിയെ വഴിയിൽ കാത്തുനിന്നു ബലമായി പിടിച്ചാണ് തൊട്ടടുത്ത വീട്ടിൽ കൊണ്ടുപോയി പ്രതി ബലാൽസംഗം ചെയ്തത്. പിന്നീട് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. വിവരം അറിഞ്ഞ രക്ഷിതാക്കളാണ് പോലീസിൽ പരാതി നൽകിയത്.
പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ബലാൽസംഗം, പോക്സോ എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.