സംസ്ഥാനത്ത് പോക്സോ കേസുകൾ വർധിക്കുന്നു: ഏറ്റവും കൂടുതൽ കേസുകൾ തിരുവനന്തപുരത്ത്

അഭിറാം മനോഹർ| Last Modified ചൊവ്വ, 12 ജൂലൈ 2022 (20:08 IST)
സംസ്ഥാനത്ത് കഴിഞ്ഞ 5 മാസത്തിനിടെ ഏറ്റവും കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് തിരുവനന്തപുരം ജില്ലയിൽ. ഇക്കാലയളവിൽ സംസ്ഥാനമൊട്ടാകെ പോക്സോ കേസ് പ്രകാരം 1,777 കേസുകളാണ് രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരത്ത് മാത്രം 228 കേസുകളാണ് രജിസ്റ്റർ ചെയ്തത്.

ഈ വർഷം ജനുവരി മുതൽ മെയ് വരെയുള്ള കണക്കുകൾ സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോയാണ് പുറത്തുവിട്ടത്. 2021ൽ 3,559 കേസുകളും 2020ൽ 3,056 കേസുകളുമാണ് സംസ്ഥാനത്ത് പോക്സോ നിയമപ്രകാരം രജിസ്റ്റർ ചെയ്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :