1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rape Case Pocso Arrest

എട്ടു വയസുകാരിക്ക് അശ്ലീല ദൃശ്യം കാണിച്ച് പീഡിപ്പിച്ചു, 32 കാരന് 104 വര്‍ഷം കഠിന തടവ് !

Rape Case Pocso Arrest
എട്ടു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 104 വര്‍ഷം കഠിന തടവും 42,000 രൂപ പിഴയും. പത്തനാപുരം പുന്നല സ്വദേശി വിനോദിനെ (32) ആണ് അടൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. രണ്ട് പീഡനക്കേസ് പ്രതിക്കെതിരെ നിലവിലുണ്ടായിരുന്നു. ഇതില്‍ അടൂര്‍ പൊലീസ് ആദ്യം രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിധിയാണ് നിലവില്‍ പുറത്തുവന്നിരിക്കുന്നത്. 
 
പ്രതി മുന്‍പ് താമസിച്ചിരുന്ന വീട്ടില്‍ വെച്ച് 2021-22 കാലയളവില്‍ എട്ടു വയസുകാരിയെ പീഡിപ്പിച്ചെന്നാണ് കേസ്. അശ്ലീലദൃശ്യങ്ങള്‍ കാണിച്ചതിനു ശേഷമാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇരയുടെ ഇളയ സഹോദരിയായ മൂന്ന് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 100 വര്‍ഷം തടവും കോടതി മുന്‍പ് വിധിച്ചിരുന്നു. 
 
മൂത്തകുട്ടി രണ്ടാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് തങ്ങള്‍ക്കുണ്ടായ ദുരനുഭവം കുട്ടികള്‍ അമ്മയോട് തുറന്നുപറഞ്ഞത്. ഒരിക്കലും ആരോടും കള്ളം പറയരുതെന്ന് അമ്മ പഠിക്കുന്ന സമയത്താണ് കുട്ടികള്‍ മുന്‍പുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞത്. അടൂര്‍ പൊലീസാണ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
Same-sex marriage: സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണം; സുപ്രീം കോടതി വിധി ഇന്ന്