അനുബന്ധ വാര്‍ത്തകള്‍
- Cricket worldcup 2023: ഭയന്ന് ഭയന്നാണ് ബാബര്‍ ഇന്ത്യക്കെതിരെ കളിച്ചത്: ഗംഭീര്‍
- ഒരു ഒളിമ്പിക്സ് സ്വർണ്ണം ഇനി നമുക്ക് സ്വപ്നം കാണാം, ലോസാഞ്ചലസ് ഒളിമ്പിക്സിൽ ടി20 ക്രിക്കറ്റുണ്ടാകും, അംഗീകാരമായി
- Meenakshi Anoop Birthday Celebration video :'എട്ടും പൊട്ടും തിരിയാത്ത കുട്ടിക്ക് 18 വയസ്സ്'; മീനാക്ഷിക്ക് ആശംസകളുമായി ആരാധകര്‍
- അരിയില്‍ പൊന്നരഞ്ഞാണം,കസവ് സാരിയുടുത്ത് ആറ്റില്‍ മുങ്ങി നിവരുന്ന പ്രിയ വാര്യര്‍, ചിത്രങ്ങള്‍ കാണാം
- 155ന് 2 എന്ന അവസ്ഥയില്‍ നിന്നും 191ന് ഓള് ഔട്ട്, പാകിസ്ഥാന് മാത്രം സാധിക്കുന്ന മാജിക്
സ്കൂൾ കുട്ടികൾക്ക് തിരിച്ചറിയൽ കാർഡ്, ഒരു രാജ്യം, ഒരു വിദ്യാർഥി ഐഡി വരുന്നു
ആധാറിന് സമാനമായി രാജ്യത്തെ എല്ലാ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ വരുന്നു. ഒരു രാജ്യം ഒരു വിദ്യാര്‍ഥി ഐഡി എന്ന പേരില്‍ പദ്ധതി നറ്റപ്പിലാക്കാനാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആലോചിക്കുന്നത്.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാവും പദ്ധതി നടപ്പിലാക്കുക. ഓട്ടോമേറ്റഡ് പെര്‍മനന്റ് അക്കാദമിക് അക്കൗണ്ട് രജിസ്ട്രി എന്ന പേരില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ നമ്പര്‍ നല്‍കാനാണ് പദ്ധതി. സ്വകാര്യ,സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ എന്ന വേര്‍തിരിവുകളില്ലാതെ തിരിച്ചറിയല്‍ നമ്പര്‍ നല്‍കാനാണ് പദ്ധതി. പ്രീ പ്രൈമറി മുതല്‍ ഹയര്‍ എഡ്യൂക്കേഷന്‍ വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ നമ്പര്‍ നല്‍കും. കുട്ടികളുടെ അക്കാദമിക നിലവാരവും നേട്ടങ്ങളും ഇതോടെ ട്രാക്ക് ചെയ്യാനാകും. ആധാറിന് സമാനമായി രക്തഗ്രൂപ്പ്, പൊക്കം,തൂക്കം തുടങ്ങിയ വിവരങ്ങളും തിരിച്ചറിയല്‍ നമ്പറിനായി ശേഖരിക്കും. ആവശ്യമായി വരുന്ന ഘട്ടത്തില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മാത്രം പരിശോധിക്കാന്‍ കഴിയുന്ന വിധമാകും സംവിധാനം ഒരുക്കുക.