യുവാവ് തലയ്ക്ക് അടിയേറ്റു മരിച്ച സംഭവത്തിൽ പിതാവിനെതിരെ അന്വേഷണം

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 16 ഒക്‌ടോബര്‍ 2023 (16:50 IST)
വയനാട്: ഇരുപത്തിരണ്ടുകാരനായ യുവാവ് തലയ്ക്ക് അടിയേറ്റു മരിച്ച സംഭവത്തിൽ പിതാവിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. സുൽത്താൻ ബത്തേരി കാര്യമ്പാടി കതവാക്കുന്നു തെക്കേക്കര ശിവദാസന്റെ മകൻ അമൽ ദാസാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ അയൽക്കാരാണ് യുവാവിന്റെ മൃതദേഹം കിടപ്പുമുറിയിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്.

കോടാലി കൊണ്ട് തലയ്ക്ക് അടിയേറ്റ നിലയിലായിരുന്നു മൃതദേഹം. പിതാവും അമൽ ദാസും തമ്മിലുണ്ടായ വഴക്കിനിടെയാണ് യുവാവ് കൊല്ലപ്പെട്ടതെന്നാണ് സൂചന. ആക്രമിക്കാൻ ഉപയോഗിച്ച കോടാലി വീട്ടുമുറ്റത്തു നിന്ന് തന്നെ കണ്ടെടുത്തു. പിതാവ് ശിവദാസൻ പോലീസ് അന്വേഷിച്ചു വരികയാണ്.

മരിച്ച അമൽ ദാസിന്റെ മാതാവും സഹോദരിയും വേറെ വീട്ട്ടിലാണ് താമസം. അമൽ ദാസിനെ സഹോദരി ഫോണിൽ വിളിച്ചപ്പോൾ സംശയാസ്പദമായ ശബ്ദങ്ങൾ കേട്ടതായി പറയുന്നു. എന്നാൽ കുറച്ചു സമയത്തിന് ശേഷം വീണ്ടും വിളിച്ചപ്പോൾ ഫോൺ എടുത്തില്ല. തുടർന്ന് അയൽക്കാരെ വിളിച്ചറിയിച്ചപ്പോഴാണ് അമൽ ദാസ് മരിച്ച നിലയിൽ കിടക്കുന്നത് കണ്ടത്. കേണിച്ചിറ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :