1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. ED raid at paliyekara toll plaza

സാമ്പത്തിക ക്രമക്കേടെന്ന് പരാതി, പാലിയേക്കര ടോൾ പ്ലാസയിൽ ഇ ഡി റെയ്ഡ്

ED
ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് പരാതികളുടെ പശ്ചാത്തലത്തില്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ ഇ ഡി റെയ്ഡ്. രാവിലെ പത്തിനാണ് ഇ ഡി പരിശോധന ആരംഭിച്ചത്. ടോള്‍ പ്ലാസയുമായി ബന്ധപ്പെട്ട ദേശീയപാതയുടെ സര്‍വീസ് റോഡ് നിര്‍മാണം, പരസ്യബോര്‍ഡുകള്‍ തുടങ്ങിയവയില്‍ ഒരു കോടിയുടെ അനധികൃത ഇടപാടുകള്‍ നടന്നതയാണ് പരാതി.
 
ഈ പരാതിയില്‍ സിബിഐ നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനിടയിലാണ് ഈ ഇടപാടുകളുടെ മറവില്‍ കള്ളപ്പണ ഇടപാടുകള്‍ നടന്നോയെന്ന കാര്യം ഇ ഡി പരിശോധിക്കുന്നത്.
 
അടുത്ത ലേഖനം
ഗാസയ്ക്ക് മേലുള്ള അക്രമണം തുടർന്നാൽ കണ്ട് നിൽക്കില്ല, മുന്നറിയിപ്പ് നൽകി ഇറാൻ