1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. rape attempt in katakada

പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; 27 കാരന്‍ പിടിയില്‍

പതിനേഴുകാരിയായ അയല്‍ക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 27 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

katakkada
പതിനേഴുകാരിയായ അയല്‍ക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 27 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടൂര്‍ എരുമക്കുഴി അനില്‍ ഭവനില്‍ അനൂപാണു പൊലീസ് പിടിയിലായത്.

കഴിഞ്ഞ 25 ന് രാവിലെ പതിനൊന്നു മണിയോടേയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്ത് വീട്ടില്‍ അതിക്രമിച്ചു കയറി കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.   

കുട്ടി മാതാവിനെ വിവരം അറിയിക്കുകയും മാതാവ് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. നെയ്യാര്‍ഡാം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.
അടുത്ത ലേഖനം
തെരുവു നായ ബൈക്കിനു കുറുകേ ചാടി: അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം