തെരുവു നായ ബൈക്കിനു കുറുകേ ചാടി: അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

തെരുവു നായ കുറുകെ ചാടിയതുമൂലം ഉണ്ടായ അപകടത്തില്‍ പെട്ട് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവ് മരിച്ചു.

തിരുവനന്തപുരം| Last Modified ശനി, 29 ഒക്‌ടോബര്‍ 2016 (16:07 IST)
കുറുകെ ചാടിയതുമൂലം ഉണ്ടായ അപകടത്തില്‍ പെട്ട് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവ് മരിച്ചു. കൊച്ചുവേളി തൈവിളാകം ഹൌസില്‍ പരേതനായ സേവ്യറുടെ മകന്‍ മനോളിന്‍ സേവ്യര്‍ എന്ന 26 കാരനാണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി പള്ളി പെരുന്നാളില്‍ പങ്കെടുത്ത്
മടങ്ങുമ്പോഴായിരുന്നു അപകടം നടന്നത്.
തുമ്പ വേളി ടൂറിസ്റ്റ് വില്ലേജിനടുത്തു വച്ച് തെരുവു നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സേവ്യറെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ച സേവ്യര്‍ അവിവാഹിതനാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :