അനുബന്ധ വാര്‍ത്തകള്‍
- 11 ദിവസത്തെ ചർച്ച, സമയമെടുത്തത് കെസിയെ അനുനയിപ്പിക്കാനോ?, അവസാന നിമിഷം വരെ സതീശനൊപ്പം നിന്ന് ലീഗ്
- V.D.Satheesan: വി.ഡി.സതീശൻ മുഖ്യമന്ത്രി, പ്രഖ്യാപിച്ച് ഹൈക്കമാൻഡ്
- സൂചനകൾ കെ സിക്കെതിരോ?, ചാർട്ടേഡ് ഫ്ലൈറ്റിൽ കെസിയില്ല, മുഖ്യമന്ത്രി തീരുമാനം ഉടൻ
- നാടൻ ഭാഷയിൽ മറുപടി പറയുന്നില്ല, മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നതിലെ പ്രതികരണം ഒറ്റവാക്കിലൊതുക്കി ഷിബു ബേബി ജോൺ
- ജനങ്ങള്‍ക്കും സതീശനുമൊപ്പമാണ്, നിലപാടില്‍ ഉറച്ച് ലീഗ്: കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന്
സീനിയോരിറ്റി പരിഗണിച്ചില്ല, ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ച് രമേശ് ചെന്നിത്തല, മന്ത്രിസഭയിലേക്കില്ലെന്ന് സൂചന
കേരളത്തിന്റെ മുഖ്യമന്ത്രിയായി വി ഡി സതീശനെ നിശ്ചയിച്ചുകൊണ്ടുള്ള ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ വിയോജിപ്പറിയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ രമേശ് ചെന്നിത്തല. തീരുമാനം അറിയിക്കാനായി രാഹുല്‍ ഗാന്ധി നേരിട്ട് വിളിച്ചപ്പോഴാണ് രമേശ് ചെന്നിത്തല തന്റെ അതൃപ്തി വ്യക്തമാക്കിയത്. പാര്‍ട്ടിയില്‍ അച്ചടക്കം പാലിക്കുന്ന പ്രവര്‍ത്തകനായിട്ടും സീനിയോറിറ്റി മാനിക്കാത്തതില്‍ അദ്ദേഹം പ്രതിഷേധം രേഖപ്പെടുത്തി.
നിലവിലെ എംഎല്‍എമാരില്‍ ഏറ്റവും സീനിയറായ നേതാവാണ് രമേശ് ചെന്നിത്തല. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി ഭരണരംഗത്ത് തുടക്കം കുറിച്ച നേതാവ് കൂടിയാണ് ചെന്നിത്തല. മുഖ്യമന്ത്രി പദത്തിനായുള്ള മത്സരത്തില്‍ അവസാന നിമിഷം വരെയും സജീവമായിരുന്നു. സീനിയോരിറ്റി മാനിക്കാത്ത തീരുമാനത്തില്‍ പ്രതിഷേധിച്ച് പുതിയ മന്ത്രിസഭയില്‍ അംഗമാകാനില്ലെന്ന് ചെന്നിത്തല രാഹുല്‍ ഗാന്ധിയെ അറിയിച്ചെന്നാണ് സൂചന.