1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. VD Satheesan elected as Chief Minister

V.D.Satheesan: വി.ഡി.സതീശൻ മുഖ്യമന്ത്രി, പ്രഖ്യാപിച്ച് ഹൈക്കമാൻഡ്

സതീശനെ മുഖ്യമന്ത്രിയാക്കുന്നതിൽ വേണുഗോപാലിനു വിയോജിപ്പ് ഉണ്ടായിരുന്നു

VD Satheesan, Congress, Kerala Assembly, Rahul Mamkoottathil,വി ഡി സതീശൻ,കേരള കോൺഗ്രസ്, കേരള അസംബ്ലി ,രാഹുൽ മാങ്കൂട്ടത്തിൽ
V.D.Satheesan: തർക്കങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ വി.ഡി.സതീശനെ കേരളത്തിന്റെ മുഖ്യമന്ത്രിയായി തീരുമാനിച്ചു. കോൺഗ്രസ് ഹൈക്കമാൻഡാണ് പ്രഖ്യാപനം നടത്തിയത്. കെ.സി.വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരെ പിന്തള്ളിയാണ് സതീശൻ മുഖ്യമന്ത്രി കസേരയിലെത്തുന്നത്. 
 
എംഎൽഎമാരുടെ കൂടുതൽ പിന്തുണ കെ.സി.വേണുഗോപാലിന് ആയിരുന്നു. എന്നാൽ സതീശനുവേണ്ടി കോൺഗ്രസ് പ്രവർത്തകർ തെരുവിലിറങ്ങിയതോടെ ഹൈക്കമാൻഡ് സമ്മർദ്ദത്തിലായി. യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗും സതീശനുവേണ്ടി ഉറച്ചുനിന്നു. ഒടുക്കം മാരത്തോൺ ചർച്ചകൾക്കു ശേഷമാണ് ഹൈക്കമാൻഡിന്റെ പ്രഖ്യാപനം. 
 
സതീശനെ മുഖ്യമന്ത്രിയാക്കുന്നതിൽ വേണുഗോപാലിനു വിയോജിപ്പ് ഉണ്ടായിരുന്നു. ഒടുവിൽ രാഹുൽ ഗാന്ധി നേരിട്ട് ഇടപെട്ടാണ് കെസിയെ അനുനയിപ്പിച്ചത്. ദേശീയ നേതൃത്വത്തിന്റെ ഭാഗമായി വേണുഗോപാൽ തുടരണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. ഒടുവിൽ തന്നെ അനുകൂലിക്കുന്ന എംഎൽഎമാർക്കു സുപ്രധാന വകുപ്പ് വേണമെന്ന ഉപാധിയിൽ സതീശനെ മുഖ്യമന്ത്രിയാക്കാൻ വേണുഗോപാൽ സമ്മതിക്കുകയായിരുന്നു. 
അടുത്ത ലേഖനം
സൂചനകൾ കെ സിക്കെതിരോ?, ചാർട്ടേഡ് ഫ്ലൈറ്റിൽ കെസിയില്ല, മുഖ്യമന്ത്രി തീരുമാനം ഉടൻ