ചെന്നിത്തലയുടെ ഇരിപ്പിടം പ്രതിപക്ഷ ബ്ലോക്കില്‍ രണ്ടാം നിരയില്‍; ഒന്നാം നിരയിലേക്ക് സതീശന്‍

നെല്‍വിന്‍ വില്‍സണ്‍| Last Updated: തിങ്കള്‍, 24 മെയ് 2021 (13:57 IST)


മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ പ്രതിപക്ഷ ബ്ലോക്കില്‍ രണ്ടാം നിരയില്‍ ഇരിക്കും. നേരത്തെ പ്രതിപക്ഷ നേതാവ് സ്ഥാനം ഉള്ളതിനാല്‍ ഒന്നാം നിരയിലായിരുന്നു. ഇത്തവണ രണ്ടാം നിരയിലേക്ക് പിന്തള്ളപ്പെട്ടു. മുന്‍ പ്രതിപക്ഷ നേതാവ് ആയതിനാല്‍ ഒന്നാം നിരയില്‍ തന്നെ ഇരിപ്പിടം ഒരുക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും തനിക്ക് ഒരു തരത്തിലുള്ള പ്രത്യേക പരിഗണനയും തരേണ്ടതില്ലെന്ന് ചെന്നിത്തല പറഞ്ഞു. നിയമസഭാ സമ്മേളനം തുടങ്ങും മുന്‍പ് വി.ഡി.സതീശന്‍ തിരുവനന്തപുരത്തെ രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :