ശ്രീനു എസ്|
Last Updated:
ശനി, 22 മെയ് 2021 (16:10 IST)
തന്നെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ നേതൃത്വം ശ്രമിച്ചെന്ന് കാട്ടി കെപിസിസിക്ക് പരാതി നല്‍കി നടനും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന ധര്‍മ്മജന്‍ ബോള്‍ഗാട്ടി. കൂടാതെ പ്രചരണത്തിനായി തന്റെ പേരില്‍ രണ്ടു നേതാക്കള്‍ ലക്ഷങ്ങള്‍ പിരിച്ചെടുത്തതായും ധര്‍മ്മജന്‍ പരാതിയില്‍ പറയുന്നു.
ഇതിനുള്ള തെളിവുകള്‍ തന്റെ കൈവശം ഉണ്ട്. താന്‍ പുലയ സമുദായത്തില്‍ പെട്ട ആളായതിനാല്‍ വോട്ട് ലഭിക്കില്ലെന്ന് ഇവര്‍ പ്രചരിപ്പിച്ചു. ബാലുശേരി പേയ്‌മെന്റ് സീറ്റാണെന്ന് ഒരു എംപി പറഞ്ഞു. സ്വാധീന സ്ഥലമായ ഉണ്ണികുളത്ത് ഒരിക്കല്‍ പോലും വീടുകയറി വോട്ട് അപേക്ഷിച്ചില്ല. സംഘടനയുടെ കഴിവുകേടിനു പുറമേ രണ്ടു നേതാക്കളുടെ കാലുവാരലാണ് തോല്‍വിക്ക് കാരണമായതെന്ന് ധര്‍മ്മജന്‍ പറയുന്നു.