പിണറായി വിജയനെ മുള്‍മുനയില്‍ നിര്‍ത്തി, ചെന്നിത്തല ഏറ്റവും മികച്ച പ്രതിപക്ഷ നേതാവ്: മുല്ലപ്പള്ളി രാമചന്ദ്രന്‍

നെല്‍വിന്‍ വില്‍സണ്‍| Last Modified ശനി, 22 മെയ് 2021 (10:57 IST)


വി.ഡി.സതീശനെ പ്രതിപക്ഷ നേതാവായി ഹൈക്കമാന്‍ഡ് തീരുമാനിച്ചെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം രമേശ് ചെന്നിത്തല മികച്ച പ്രതിപക്ഷ നേതാവായി പ്രവര്‍ത്തിച്ചെന്ന് മുല്ലപ്പള്ളി പറഞ്ഞു. ഒന്നിനൊന്ന മെച്ചപ്പെട്ട പ്രകടനമായിരുന്നു ചെന്നിത്തലയുടേത്. പിണറായി സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ പ്രതിപക്ഷ നേതാവാണ്. കേരള ചരിത്രത്തിലെ ഏറ്റവും മികച്ച പ്രതിപക്ഷ നേതാവായി ചെന്നിത്തല അറിയപ്പെടുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. വി.ഡി.സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കാന്‍ എന്ത് മാനദണ്ഡമാണ് ഹൈക്കമാന്‍ഡ് സ്വീകരിച്ചതെന്ന് തനിക്ക് അറിയില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :