ലീഗും നേതൃമാറ്റത്തിന്റെ വഴിയിൽ: സംഘടന ചുമതലകളിലേക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി

അഭിറാം മനോഹർ| Last Modified ഞായര്‍, 23 മെയ് 2021 (10:30 IST)
കോൺഗ്രസിന് പിന്നാലെ മുസ്ലീം ലീഗും നേതൃമാറ്റത്തിന് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. നിയമസഭ തിരെഞ്ഞെടുപ്പിൽ പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിലടക്കം തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് സംഘടനാ തലത്തിൽ മാറ്റത്തിന് ലീഗ് തയ്യാറെടുക്കുന്നത്.

അണികളിൽനിന്നും പൊതുസമൂഹത്തിൽനിന്നുമുയരുന്ന വിമർശനങ്ങൾ ഉൾക്കൊണ്ടാണ് തലമുറമാറ്റം ഉൾപ്പെടെയുള്ള പുതിയനീക്കം.കീഴ്‌ഘടകങ്ങളിൽ മുതൽ ദേശീയ സമിതിയിൽ വരെ നേതൃമാറ്റം കൊണ്ടുവരാനാണ് ശ്രമം.സംസ്ഥാന നേതൃത്വത്തിലേക്ക് ഇല്ലെന്ന് ലീഗ് ദേശീയ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പുതിയ നേതൃത്വത്തിനായി അഖിലേന്ത്യാ ദേശീയസെക്രട്ടറിസ്ഥാനം പോലും ഒഴിയാൻ തയ്യാറാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :