ഖാര്‍ഗെ കമ്മിറ്റിയില്‍ പ്രതിപക്ഷ നേതൃസ്ഥാനത്തേയ്ക്ക് സ്വന്തം പേര് നിര്‍ദേശിച്ച് തിരുവഞ്ചൂരും തോമസും

നെല്‍വിന്‍ വില്‍സണ്‍| Last Modified ശനി, 22 മെയ് 2021 (12:23 IST)

പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാനുള്ള ഖാര്‍ഗെ കമ്മിറ്റിക്ക് മുന്‍പില്‍ സ്വന്തം പേരുകള്‍ നിര്‍ദേശിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പി.ടി.തോമസും. എംഎല്‍എമാരുടെ പിന്തുണ നോക്കിയാണ് ഹൈക്കമാന്‍ഡ് പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചത്. കൂടുതല്‍ പേര്‍ പിന്തുണച്ചത് വി.ഡി.സതീശനെയാണ്. ഒടുവില്‍ സതീശനെ തന്നെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ഹൈക്കമാന്‍ഡ് തീരുമാനിക്കുകയും ചെയ്തു.

നാടകീയമായ രംഗങ്ങളാണ് ഖാര്‍ഗെ കമ്മിറ്റിക്ക് മുന്‍പില്‍ അരങ്ങേറിയത്. പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് മാറില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ പിന്തുണ രമേശിനായിരുന്നു. എന്നാല്‍, യുവ എംഎല്‍എമാര്‍ എല്ലാവരും സതീശനെ പിന്തുണച്ചു. ഓരോ എംഎല്‍എമാരെ പ്രത്യേകം വിളിച്ച് ഖാര്‍ഗെ കമ്മിറ്റി അഭിപ്രായം ആരാഞ്ഞു. ഇതില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പി.ടി.തോമസും പ്രതിപക്ഷ നേതൃസ്ഥാനത്തേയ്ക്ക് തങ്ങളുടെ പേരുകള്‍ തന്നെ നിര്‍ദേശിച്ചു. എന്നാല്‍, മറ്റാരും ഇവരെ പിന്തുണച്ചില്ല.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :