1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. rajanbabu, gauriyamma

‘ഗൗരിയമ്മ സിപിഎമ്മിന് കീഴടങ്ങി’

രാജന്‍ബാബു
ഗൗരിയമ്മ സിപിഎമ്മിന് കീഴടങ്ങിയെന്ന് രാജന്‍ബാബു. ലയനംകൊണ്ട് സിപിഎമ്മിന് ഗുണമൊന്നുമുണ്ടാകില്ലെന്നും  തന്‍റെ നേതൃത്വത്തിലുള്ള ജെഎസ് എസിനെ യുഡിഎഫ് ഘടകകക്ഷിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ വെള്ളിയാഴ്ച ഗൌരിയമ്മയുടെ വീട്ടിലെത്തിയാണ് കോടിയേരി ബാലകൃഷ്‌ണന്‍ സിപി എമ്മിലേക്ക് ഗൌരിയമ്മ തിരിച്ചുവരുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഓഗസ്റ്റ് 19നാണ് ജെ എസ് എസ് - സി പി എം ലയനസമ്മേളനം നടക്കും.