അനുബന്ധ വാര്‍ത്തകള്‍
- വിദേശത്തുനിന്ന് വന്നവരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി
- വെയിലടിച്ചാല്‍ സാനിറ്റൈസര്‍ പൊട്ടിത്തെറിക്കുമോ!
- ഇന്നു മുതല്‍ ഭാരത് പെട്രോളിയത്തിന്റെ പാചകവാതക സിലിണ്ടറുകള്‍ വാട്സ്ആപ് ഉപയോഗിച്ച് ബുക്ക് ചെയ്യാം
- ബെവ് ക്യൂ ആപ്പിലൂടെ ഇന്ന് മദ്യം വാങ്ങിയത് 2.25 ലക്ഷം പേര്; വ്യാജ ആപ്പ് നിര്‍മിച്ചവര്‍ക്കെതിരെ ജാമ്യമില്ലാത്ത കുറ്റത്തിന് കേസെടുക്കുമെന്ന് മുഖ്യമന്ത്രി
- കരമനയാറിന്റെ തീരത്തുതാമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം: തിരുവനന്തപുരം ജില്ലാ ഭരണകൂടം
ജൂണ്‍ ഒന്നിനുതന്നെ കാലവര്‍ഷം എത്തുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം
പതിവുതെറ്റിക്കാതെ ജൂണ്‍ ഒന്നിനുതന്നെ കാലവര്‍ഷമെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. നേരത്തേ ജൂണ്‍ എട്ടിനായിരുന്നു കാലവര്‍ഷം എത്തുമെന്ന് പ്രവചിച്ചിരുന്നത്. എന്നാല്‍ അറബിക്കടലില്‍ രൂപപ്പെട്ട ഇരട്ട ന്യൂനമര്‍ദം കാലവര്‍ഷമേഘങ്ങളെ കൃത്യസമയത്ത് കേരളത്തില്‍ എത്തിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്.
അടുത്ത 48 മണിക്കൂറില്‍ മാലദ്വീപ് കന്യാകുമാരി ഭാഗങ്ങളിലേക്ക് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കൂടുതല്‍ മുന്നേറും. അതിനാല്‍ അറബിക്കടലിന്റെ തെക്കു കിഴക്ക്, തെക്ക് മധ്യ ഭാഗത്തായി മെയ് 31 മുതല്‍ ജൂണ്‍ നാല് വരെയുള്ള കാലയളവില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. അടുത്ത മണിക്കൂറുകളില്‍ ആസാം, മേഘാലയ എന്നിവിടങ്ങളില്‍ കനത്ത മഴയ്ക്കും 30ന് കേരളത്തിലും ലക്ഷദ്വീപിലും കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു.