വെയിലടിച്ചാല്‍ സാനിറ്റൈസര്‍ പൊട്ടിത്തെറിക്കുമോ!

ശ്രീനു എസ്| Last Updated: വെള്ളി, 29 മെയ് 2020 (00:09 IST)
കാറില്‍ കരുതിയിരുന്ന സാനിറ്റൈസര്‍ പൊട്ടിത്തെറിച്ച് കാറുകത്തിയ വിവരം ഈ അടുത്തിടെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഈ വാര്‍ത്തയ്‌ക്കൊപ്പം ഇതിന്റെ വീഡിയോയും ഉണ്ടായിരുന്നു. ഇതോടെ സാനിറ്റൈസര്‍ കുപ്പി പോക്കറ്റിലും ബാഗിലുമൊക്കെ ഇട്ടുകൊണ്ട് ജോലിക്കു പോയിരുന്നവര്‍ ആശങ്കയിലായിട്ടുണ്ട്. ഇതിലെന്തെങ്കിലും സത്യമുണ്ടോയെന്നാണ് എല്ലാരും അന്വേഷിക്കുന്നത്.

പല സാനിറ്റൈസറുകളിലും പലതരത്തിലാണ് ആല്‍ക്കഹോളിന്റെ അളവുള്ളത്. സാധാരണയായി 60 മുതല്‍ 80 ശതമാനം വരെ സാനിറ്റൈസറുകളില്‍ ആല്‍ക്കഹോള്‍ ഉണ്ടാകും. എന്നാല്‍ ഇത് പൊട്ടിത്തെറിക്കണമെങ്കില്‍ ഒരു മുട്ടപൊരിക്കാന്‍ ആവശ്യമായ ചൂടെങ്കിലും വേണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആല്‍ക്കഹോളിന്റെ ഫ്‌ളാഷ് പോയിന്റായി കണക്കാക്കുന്നത് 21 ഡിഗ്രി സെല്‍ഷ്യസാണ്. എന്നാല്‍ കാറില്‍ സൂക്ഷിക്കുന്ന സാനിറ്റൈസറിന് തീപിടിക്കാന്‍ 363 ഡിഗ്രി സെല്‍ഷ്യസ് ആവശ്യമുണ്ട്. കാറിനുതീപിടിച്ച സംഭവത്തെകുറിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :