അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് ഉഷ്ണതരംഗം പിന്‍വാങ്ങുന്നു; മുന്നറിയിപ്പുള്ളത് രാജസ്ഥാനിലും കേരളത്തിലും മാത്രം
- സംസ്ഥാനത്ത് വരും മണിക്കൂറില്‍ എട്ടുജില്ലകളില്‍ മഴയ്ക്ക് സാധ്യത
- പിന്നോട്ടില്ല, പോലീസ് സംരക്ഷണത്തില്‍ ഇന്ന് മുതല്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തും; ഉപയോഗിക്കുന്നത് കെഎസ്ആര്‍ടിസിയുടെ സ്ഥലങ്ങള്‍
- KL Rahul: കെ.എല്‍.രാഹുലിനെ നായകസ്ഥാനത്തു നിന്ന് നീക്കാന്‍ ലഖ്നൗ; അടുത്ത സീസണില്‍ നിലനിര്‍ത്തില്ല !
- ഈമാസം 13 വരെ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴ; ഇന്ന് രണ്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
മഴ ശക്തമാകുന്നു; സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
മഴ ശക്തമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് വയനാട് ജില്ലയില്‍ മാത്രമാണ് യെല്ലോ അലര്‍ട്ട്. നാളെ പത്തനംതിട്ടയും ഇടുക്കിയിലും യെല്ലോ അലര്‍ട്ടാണ്. മറ്റന്നാള്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
അതേസമയം അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.